അയാൾ മോശമാണെന്ന് അറിഞ്ഞിട്ടും 19 തവണ എന്തിന് പോയി; വിജയ് ബാബു വിഷയത്തിൽ നടിക്കെതിരെ മല്ലിക സുകുമാരൻ..!!

496

നടനും നിർമാതാവും ആയ വിജയ് ബാബുവിനെതിരെ ഉള്ള മീ ടൂ ആരോപണത്തിൽ നടി പറഞ്ഞ കാര്യങ്ങൾ വിശ്വസനീയമല്ലായെന്ന് നടി മല്ലിക സുകുമാരൻ.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ഒന്നിലേറെ തവണ വിളിച്ചു വരുത്തി പീ ഡി പി ച്ചു എന്നാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്. ഇത് സത്യം ആണെന്ന് തനിക്ക് ഒരിക്കലും തോന്നുന്നില്ല എന്നും അയാൾ മോശം ആണെന്ന് തോന്നിയാൽ വീണ്ടും വീണ്ടും അയാളുടെ അടുത്തേക്ക് പോകുന്നത് എന്തിനാണ് എന്ന് മല്ലിക ചോദിക്കുന്നു.

പത്തൊമ്പത് തവണ പീ ഡി പ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. ഒരു തവണ മോശം അനുഭവം ഉണ്ടായാൽ പിന്നെയും എന്തിനാണ് പോകുന്നത്. ഇത്തരത്തിൽ ഒരു തവണ മോശം അനുഭവം ഉണ്ടായാൽ ആരെയെങ്കിലും അറിയിക്കണ്ടതല്ലേ, അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തിൽ പത്തൊമ്പത് തവണ പീ,ഡി,പ്പി,ച്ചു എന്നൊക്കെ പറയുന്നത് സത്യസന്ധമായി ആണെന്ന് വിശ്വസിക്കാൻ കഴിയില്ല.

ആർക്കെതിരെയും കൃത്യമായ കാരണങ്ങൾ ഉണ്ടായാൽ മാത്രമേ ആരോപണം നടത്താൻ പാടുള്ളൂ എന്നും മല്ലിക പറയുന്നു. എന്നാൽ കൊച്ചിയിൽ അതിജീവിതക്കൊപ്പം ആണെന്നും അതിന്റെ എല്ലാ വശങ്ങളും തനിക്ക് അറിയാം എന്നും അവർക്ക് മോശം അനുഭവം ഉണ്ടായത് ജോലി ചെയ്യാൻ പോയപ്പോൾ ആയിരുന്നു എന്നും മല്ലിക കൂട്ടിച്ചേർത്തു.