അമ്മയുടെ യോഗത്തിൽ വിജയ് ബാബു എത്തിയതിൽ മോഹൻലാൽ അതൃപ്തി; വീഡിയോ പോസ്റ്റ് ചെയ്തവരെ വിളിച്ചുവരുത്തി ശകാരിച്ചു എന്നും റിപ്പോർട്ട്..!!

Mohanlal unhappy with Vijay Babu's attendance at Amma's meeting

80

വിവാദവും കേസും നിലനിൽക്കുമ്പോൾ തന്നെ താര സംഘടനായ അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ നടനും നിർമാതാവുമായ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി അറിയിച്ചതായി ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വരുന്നത്.

വിജയ് ബാബുവിന് യോഗത്തിൽ പങ്കെടുക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ മാറി നിൽക്കണം എന്ന് പറയണമായിരുന്നു എന്ന് മോഹൻലാൽ പറഞ്ഞു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. റിപ്പോർട്ടർ ടിവി ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

വിവാദങ്ങളും കേസും നില നിലനിൽക്കുമ്പോൾ തന്നെ വിജയ് ബാബു അമ്മയുടെ യോഗത്തിൽ എത്തിയത് വിമർശനത്തിന് ഇടയാക്കി എന്നും കഴിഞ്ഞ ദിവസം നടന്ന എസ്‌സിക്യൂട്ടീവ് യോഗത്തിൽ വിലയിരുത്തിയതും റിപ്പോർട്ട് ഉണ്ട്. അതെ സമയം കഴിഞ്ഞ ദിവസം ഗണേഷ് കുമാർ എം എൽ എ നൽകിയ കത്തിന് രേഖാമൂലം മോഹൻലാൽ മറുപടി നൽകും എന്ന് എസ്‌സിക്യൂട്ടീവ് അംഗമായ ബാബു രാജ് അറിയിച്ചു.

കൂടാതെ ഇന്നലെ നടന്ന യോഗത്തിന്റെ തീരുമാനങ്ങൾ വാർത്ത കുറിപ്പിൽ കൂടി അറിയിക്കും. അതുപോലെ തന്നെ വിജയ് ബാബു യോഗത്തിലേക് വരുന്ന വീഡിയോ മാസ്സ് ഇൻട്രോ എന്ന പേരിൽ അമ്മയുടെ യൂട്യൂബ് ചാനലിൽ അപ്പ്ലോഡ് ചെയ്തവരെയും മോഹൻലാൽ വിളിച്ചുവരുത്തി ശകാരിച്ചു എന്ന് റിപ്പോട്ടുകൾ പറയുന്നു.