വനിതാ മതിലിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി..!!

30

ജനുവരി 1ന് ആണ് സിപിഎം ആഭിമുഖ്യത്തിൽ കേരളത്തിൽ ഒട്ടാകെ വനിതാ മതിൽ നടത്തിയത്, വമ്പൻ പരിപാടിയായി നടത്തിയത് എങ്കിലും വിവാദങ്ങൾ ഒഴിയുന്നില്ല വനിത മതിലുമായി സംബന്ധിച്ച്, സിപിഎം ഭരിക്കുന്ന കണ്ണൂർ മയ്യഴി പഞ്ചായത്തിൽ ആണ് വനിതാ മതിലിൽ പങ്കെടുക്കാത്തത് കൊണ്ട് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി ഉയർന്നിരിക്കുന്നത്.

ആരോപണം പഞ്ചായത്ത് നിഷേധിച്ചപ്പോൾ, വനിതകൾ പരാതിയുമായി മുന്നോട്ട് പോകുകയാണ്, സിപിഎം അനുകൂലികൾ ഉൾപ്പെടെ മുപ്പതോളം സ്ത്രീകൾക്ക് ആണ് തൊഴിൽ നഷ്ടമായത്, തൊഴിൽ നഷ്ടമായവർ പഞ്ചായത്ത് സെക്രട്ടറിക്കും കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.