ദുരഭിമാന കൊല വീണ്ടും; മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്നു..!!

64

ഇന്ത്യയിൽ ഇപ്പോൾ എറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് ജാതിയുടെയും മതത്തിന്റെയും പേരിൽ ആയി മാറുകയാണ്.

കോളേജിൽ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തുമായ പ്രണയത്തിൽ ആയ പെണ്കുട്ടിയെ അച്ഛൻ കൊലപ്പെടുത്തിയത്.

ജാതിയിൽ താഴ്ന്ന യുവാവുമായി ആണ് പെണ്കുട്ടി പ്രണയത്തിൽ ആയത്. ഇതേ തുടർന്ന് മരിച്ച വൈഷ്ണവിയും പിതാവ് വെഗ്ഗ റെഡിയും തമ്മിൽ ദിനവും വഴക്കുകൾ ഉണ്ടാകാറുണ്ട് എന്ന് അയൽവാസികൾ പറയുന്നു.

സഹപാഠിക്ക് ഒപ്പം ഒളിച്ചോടി വിവാഹം കഴിക്കുമെന്ന ഭയം വെഗ്ഗ റെഡ്ഢിക്ക് ഉണ്ടായിരുന്നു, മകളെ എത്ര പറഞ്ഞിട്ടും പിന്തിരിപ്പിക്കാൻ കഴിയാത്തത് മൂലമാണ് കഴുത്ത് ഞെരിച്ചു കൊന്നത് എന്നാണ് റെഡ്ഢി പോലീസിൽ നൽകിയ മൊഴി.

ഇരുപത് വയസുള്ള വൈഷ്ണവിയുടെ മൃതദേഹം അയൽവാസികൾ ആണ് കണ്ടെത്തിയത്, സാധാരണ മരണമായി ആദ്യം കരുതി ഇരുന്നു എങ്കിലും പോസ്റ്മോർട്ടത്തിൽ കൊലപാതകം ആണെന്ന് തെളിയുക ആയിരുന്നു. തുടർന്നാണ് വെഗ്ഗ റെഡ്ഢിയെ പോലീസ് അറസ്റ്റ് ചെയ്തതും അയാൾ കുറ്റ സമ്മതം നടത്തിയതും.