എംഡിഎംഎയുമായി തിരുവന്തപുരം യുവതി കൊച്ചിയിൽ പിടിയിൽ; കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു..!!

88

കൊച്ചിയിൽ മാരക മയക്കു മരുന്ന് എം ഡി എം എയുമായി തിരുവന്തപുരം കഴക്കൂട്ടം സ്വദേശി പറക്കാട്ടുവീട്ടിൽ ഇരുപത്തിയൊമ്പത് വയസുള്ള അഞ്ചു കൃഷ്ണയാണ് പിടിയിൽ ആയത്.

കൊച്ചിയിൽ ഇത്തരം കേസുകൾ കൂടി വരുന്നതോടെ പോലീസ്, നർക്കോട്ടിക്ക് സെൽ എന്നിവർ സംയുക്തയുമായി നടത്തിയ പരിശോധനയിൽ ആണ് യുവതിയെ പിടികൂടിയത്.

യുവതി താമസിച്ചിരുന്ന ഊണിച്ചിറ മോളത്ത് റോഡിലെ അപ്പാർട്ട്മെന്റിലെ കെട്ടിടത്തിന്റെ ഡൈനിങ് ഹാളിൽ നിന്നും 55 . 98 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

എന്നാൽ കൂടെ ഉണ്ടായിരുന്ന സുഹൃത് സമീർ ഓടി രക്ഷപെട്ടു. നാടക രംഗത്തിൽ പ്രവർത്തിച്ചിരുന്ന യുവതി, കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുന്നേ ആയിരുന്നു ഉണിച്ചിറയിൽ ഫ്ലാറ്റ് വാങ്ങി സമീറിനൊപ്പം താമസിക്കാൻ തുടങ്ങിയത്.

ഇവരുവരും ബാംഗ്ലൂരിൽ നിന്നും മയക്കു മരുന്ന് വാങ്ങി സപ്ലെ നടത്തുന്ന ആളുകൾ ആണെന്ന് പിടികൂടിയ തൃക്കാക്കര പോലീസ് പറയുന്നു.

You might also like