ആമയുടെ പുറത്ത് വെച്ച് പൂജിച്ചാൽ പണം ഇരട്ടിക്കും; കാമുകനും സൃഹുത്തും ചേർന്ന് യുവതിയിൽ നിന്നും തട്ടിയത് 23 പവൻ..!!

120

യുവതിയിൽ നിന്നും പണം തട്ടാൻ ഉള്ള ശ്രമത്തിനിടയിൽ പിടിയിൽ ആയിരിക്കുകയാണ് കാമുകനും സുഹൃത്തും. ആമയുടെ പുറത്ത് പണം വെച്ച് പ്രത്യേക പൂജ നടത്തിയാൽ പണം ഇരട്ടിക്കും എന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചാണ്.

ഇരുപത്തിമൂന്നു പവൻ സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ ആണ് ഇടുക്കി ചുരുളി ആൾപ്പാറമുഴയിൽ വീട്ടിൽ 23 വയസുള്ള കിച്ചു ബെന്നി, ഇയാളുടെ സുഹൃത്തായ രാജസ്ഥാൻ മിലാക്പുർ സ്വദേശി 28 വയസുള്ള വിശാൽ മീണ എന്നിവരാണ് പിടിയിലായത്.

എറണാകുളത്ത് ജോലി ചെയ്യാൻ എത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയിൽ നിന്നുമാണ് ഇവർ സ്വർണം തട്ടിയത്. എറണാകുളം നോർത്ത് ടൌൺ പോലീസ് ആണ് ഇരുവരെയും പിടികൂടിയത്.

രാജസ്ഥാനിൽ ആമയുടെ പുറത്ത് വെച്ച് പ്രത്യേകതരം പൂജ നടത്തിയാൽ പണം ഇരട്ടിക്കുമെന്ന് കിച്ചു ബെന്നിയുടെ കാമുകിയും കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയുമായ യുവതിയെ വിശാൽ മീണ വിശ്വസിപ്പിക്കുക ആയിരുന്നു.

വിശാലിന്റെ സഹായത്തോടെ യുവതിയിൽ നിന്നും സ്വർണ്ണം കൈക്കലാക്കി രാജസ്ഥാനിലേക്ക് മുങ്ങാനുള്ള പദ്ധതിയിൽ ആയിരുന്നു ബെന്നി. സ്വർണ്ണം വിറ്റു പണമാക്കിയ ശേഷം ആയിരുന്നു മുങ്ങാൻ തീരുമാനിച്ചത്.

സ്വർണ്ണം വിറ്റ് കിട്ടുന്ന പണം ഇരട്ടിയാക്കി തിരികെ തരാമെന്ന് യുവതിയോട് ഇയാൾ പറഞ്ഞിരുന്നതായി യുവതി പോലീസിനോട് പറയുന്നു.

നോർത്ത് ടൌൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രതാപചന്ദ്രൻ, സബ് ഇൻസ്‌പെക്ടർ മാർ ആയ ടിഎസ് രതീഷ്, എൻ ആഷിക്, ശിവൻ പോലീസ് ഉദ്യോഗസ്ഥരായ പി വിനീത്, അലിലേഷ്, വിപിൻ എന്നിവർ ചേർന്ന് ഷൊർണൂരിൽ നിന്നുമാണ് പ്രതികളെ പിടികൂടിയത്.

You might also like