തൃപ്തിയെ കൊണ്ടുപോകാൻ പോലീസ് എത്തി, ശരണം വിളി പ്രതിഷേധം ശക്തം..!!

9

രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തൃപ്തി ദേശായിയെ പോലീസ് ഹോട്ടലിലേക്ക് കൊണ്ടുപോകാൻ ഉള്ള ശ്രമങ്ങൾ നടത്തിയതായി സൂചന, അതുപോലെ തൃപ്തി ദേശായി പോലീസിൽ സുരക്ഷാ ഒന്നും ആവശ്യപ്പെട്ടട്ടില്ല. ആവശ്യപ്പെട്ടാൽ സുരക്ഷാ നൽകും എന്നാണ് പോലീസ് അറിയിക്കുന്നത്.

അതേ സമയം സ്ത്രീകൾ അടക്കമുള്ള വലിയ ശക്തമായ ശരണം വിളി പ്രതിഷേധം ആണ് വിമാനത്താവളത്തിന് പുറത്ത് നടക്കുന്നത്. വളരെ വലിയ സങ്കീർണ്ണമായ പ്രശ്‌നങ്ങൾ തന്നെയാണ് പോലീസ് ഇപ്പോൾ നേരിടുന്നത്.

ആറു യുവതികൾക്ക് ഒപ്പം ശബരിമല ദർശനത്തിനായി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഭൂമാതാ സ്ഥാപക നേതാവ് തൃപ്തി ദേശായിയും കൂട്ടരും വലിയ പ്രതിഷേധം വിമാനത്താവളത്തിന് പുറത്ത് നടക്കുന്നതിൽ ഇതുവരെ പുറത്ത് കടക്കാൻ കഴിഞ്ഞട്ടില്ല. മൂന്ന് മണിക്കൂർ ആയി പുറത്തിറങാൻ കഴിയാതെ നിൽക്കുകയാണ് തൃപ്തിയും കൂട്ടരും.

മുൻ സജ്ജീകരണങ്ങൾ ഒന്നും ഇല്ലാതെ എത്തിയ ഇവർക്ക് പ്രീപെയ്ഡ് ടാക്സി തരില്ല എന്ന് ഡ്രൈവർമാർ അറിയിക്കുകയും മാറ്റ് വാഹനങ്ങൾ ഒന്നും തന്നെ ഇവർ മുൻകൂട്ടി ഇതുവരെ ബുക്ക് ചെയ്തട്ടും ഇല്ല. രാവിലെ 4.45ന്റെ ഇൻഡിഗോയിൽ ആണ് തൃപ്തിയും ആറു യുവതികളും എത്തിയത്. പോലീസ് അകമ്പടിയോടെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയും എന്നും ഒരാതിഷേധക്കാർ അറിയിച്ചു, അതോടൊപ്പം ഇവിടെനിന്ന് തന്നെ തിരിച്ചു പോകണം എന്നും പ്രതിഷേധക്കാർ തൃപ്തിയോട് ആവശ്യപ്പെടുന്നത്.