ശ്മശാനത്തിൽ രാത്രി എത്തി പാതി കത്തിയ മൃതദേഹം കഴിക്കുന്ന യുവാവ് പിടിയിൽ; സംഭവം തമിഴ്‌നാട് തിരുനൽവേലിയിൽ..!!

33

കഴിഞ്ഞ ദിവസം ആണ് തിരുന്നൽവേലി ഞെട്ടിയ്ക്കുന്ന സംഭവത്തിൽ ആളെ നാട്ടുകാർ പിടികൂടിയത്.

ശ്മശാനത്തിൽ സംസ്കരിച്ച മൃതദേഹങ്ങൾ അവശിഷ്ടങ്ങൾ പലപ്പോഴും ശ്മശാനത്തിന് പുറത്ത് നിന്നും ലഭിക്കാറുണ്ട്. പട്ടികൾ കടിച്ചു വലിച്ചു കൊണ്ടുവന്നു ഇടുന്നത് ആണെന്നായിരുന്നു ഇതുവരെയുള്ള നാട്ടുകാരെയുടെ നിഗമനം.

എന്നാൽ അതിനെ എല്ലാം ഞെട്ടിക്കുന്ന രീതിയിൽ ഉള്ള സംഭവങ്ങൾ ആണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. സെമിത്തേരിയിൽ രാത്രി എത്തുകയും പാതി വെന്ത മനുഷ്യ മാംസം കഴിക്കുന്നതും യുവാവിന്റെ പതിവ് രീതി ആയിരുന്നു.

തിരുനെല്‍വേലിയിലെ വാസുദേവനല്ലൂര്‍ എന്ന ഗ്രാമത്തിലെ സെമിത്തേരിയില്‍ നിന്നുമാണ് എസ്. മുരുകേശന്‍ എന്ന യുവാവിനെ പോലീസ് പിടികൂടി. 70 വയസുള്ള സ്ത്രീയുടെ പകുതി കത്തിയ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുന്നതിനിടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.

ശ്മശാനം സൂക്ഷിപ്പുകാരനാണ് ഇയാള്‍ എന്നായിരുന്നു ആദ്യം നാട്ടുകാർ കരുതിയിരുന്നത്.

എന്നാല്‍ മാംസം മുറിച്ചെടുത്ത് ഭക്ഷിക്കുന്നത് കണ്ടപ്പോള്‍ നാട്ടുകാര്‍ ഇയാള്‍ക്ക് നേരെ കല്ലെറിയുകയും ബഹളം വെച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ഭാര്യയും മക്കളും ഉപേക്ഷിച്ചതോടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ആൾ ആണ് മുരുകേശൻ.

You might also like