ഭാനുപ്രിയയുടെ വീട്ടിലെ പ്രായപൂർത്തിയാകാത്ത പെണ്കുട്ടികൾ; പോലീസ് റിപ്പോർട്ട് ഇങ്ങനെ..!!

64

തിങ്കളാഴ്ച രാവിലെ മുതൽ നടി ഭാനുപ്രിയയുടെ വീട്ടിൽ നിന്നും മൂന്ന് പ്രായ പൂർത്തിയാകാത്ത പെണ്കുട്ടികളെ റെയ്ഡ് നടത്തി കണ്ടെത്തിയതായി വാർത്തകൾ എത്തിയത്.

എന്നാൽ ഇപ്പോൾ ചെന്നൈ പോലീസ് ഈ വാർത്ത നിരസിച്ചിരിക്കുകയാണ്. ഭാനുപ്രിയയുടെ വീട്ടിൽ നിന്നും മൂന്ന് പെണ്കുട്ടികളെ രക്ഷിച്ചു എന്ന വാർത്ത തെറ്റാണ് എന്നാണ് പോലീസ് പറയുന്നത്.

ഭാനുപ്രിയയുടെ വീട്ടിൽ ജോലി ചെയ്യുന്ന പ്രായ പൂർത്തി ആകാത്ത ഒരു പെണ്കുട്ടിയെ ജനുവരി 25ന് ചൈൽഡ് ഹോമിലേക്ക് മാറ്റിയിരുന്നു. നടിയുടെ പരാതിയിൽ കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭാനുപ്രിയയുടെ വീട്ടിൽ നിന്നും വസ്തുക്കളും ആഭരണങ്ങളും മോഷ്ടിച്ചു എന്ന കേസിൽ ആണ് അറസ്റ്റ്. പെണ്കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു.

അതേ സമയം, ഭാനുപ്രിയയുടെ ചെന്നൈ വീട്ടിൽ ആയിരിക്കില്ല, ആന്ധ്രയിൽ ഉള്ള വീട്ടിൽ ആയിരിക്കും റെയ്ഡ് നടന്നിരിക്കുക എന്നു ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ പ്രസിഡന്റ് ഗിരിജ കുമാർ അറിയിച്ചു.

ആന്ധ്രാ ഈസ്റ്റ് ഗോദാവരി ജില്ലയിൽ ഉള്ള പ്രഭാവതി എന്ന സ്ത്രീ ആണ് തന്റെ കുട്ടിയെ ഗാർഹിക പീഡനത്തിന് ഇര ആക്കുന്നു എന്നുള്ള പരാതി നൽകിയത്. എന്നാൽ ഭാനുപ്രിയ, വീട്ടിൽ നിന്നും കുട്ടി എഴുപതിനായിരം വിലയുള്ള സാധനങ്ങൾ കൈവശമാക്കി എന്ന് കേസ് നൽകുക ആയിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

You might also like