വിവാഹത്തിന് എത്തിയ പത്ത് പേരുടെയും വീട്ടിൽ വെച്ചിരുന്ന 30 പവൻ സ്വർണ്ണവും വെള്ളിയായി മാറി; സംഭവം പൊന്നാനിയിൽ..!!

121

പൊന്നാനിൽ വിവാഹത്തിന്റെ കുട്ടികളുടെ അടക്കം പത്ത് പേരുടെയും വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മുപ്പത് പവൻ സ്വർണ്ണവും കളർ മാറി വെള്ളിയായി.

പാലപ്പെട്ടി പുതിയുരുത്തി പടിഞ്ഞേരെ ഭാഗത്ത്‌ ഹനീഫയുടെ വീട്ടിൽ ആണ് അത്ഭുത പ്രതിഭാസം നടന്നത്. ഹനീഫയുടെ മകളുടെ വിവാഹത്തിനായി സൂക്ഷിച്ചിരുന്ന മുപ്പത് പവൻ വരുന്ന ചെയിനും വിവാഹ സൽക്കാരത്തിന് എത്തിയവരുടെയും സ്വർണ്ണത്തിനാണ് നിറം മാറ്റം ഉണ്ടായത്.

മെർക്കുറി തട്ടിയതിനാൽ ആണ് സ്വർണ്ണത്തിന്റെ നിറം മാറിയത് എന്ന് പറയുന്നുണ്ട് എങ്കിൽ കൂടിയും, അന്തരീക്ഷത്തിലെ അമോണിയയും കാരണം ആകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ.

എന്നാൽ ഇത്രേം ആളുകളുടെ സ്വർണ്ണത്തിന്റെ നിറം മാറാൻ മാത്രം മെർക്കുറി എവിടെ നിന്നും ഉണ്ടായി എന്നാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.

അതേ സമയം നിറം മാറിയ സ്വർണ്ണം ചൂടാക്കിയാൽ മെർക്കുറി പോയി പൂർവ്വ സ്ഥിതിയിൽ ആക്കാം എന്ന് സ്വർണ്ണ വ്യാപാരികൾ പറയുന്നു. രാവിലെ ചെറിയ നിറം മാറ്റം വന്നിരുന്നു എങ്കിൽ കൂടിയും വൈകിട്ട് ആയതോടെ നിരവധി ആളുകളുടെ സ്വര്ണത്തിലേക്ക് ബാധിച്ചതോടെ ആണ് ശ്രദ്ധയിൽ പെട്ടത്.

തുടർന്ന്, ഈ പ്രതിഭാസത്തെ കുറിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.