അമ്പലത്തിൽ നിന്നും പ്രസാദം കഴിച്ച് 10 മരിച്ചു; നിരവധി പേർ ആശുപത്രിയിൽ..!!

35

കർണാടകയിൽ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ച് 10 പേർ മരിച്ചു, അറുപതോളം ആളുകൾ അതീവ ഗുരുതരമായി ആശുപത്രിയിൽ. കർണാടക ചമരാജ നഗറിൽ വിതരണം ചെയ്ത പ്രസാദത്തിലെ ഭക്ഷ്യ വിഷബാധ മൂലമാണ് മരണം സംഭവിച്ചത്.

ഇത് കൂടാതെ ഭക്ഷണ അവശിഷ്ടങ്ങൾ കഴിച്ച 200 ഓളം കാക്കകളും ചത്ത് വീണു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുകളിൽ ഭൂരിഭാഗവും ഗുരുതരമായ അവസ്ഥയിൽ ആണ്. രാവിലെ പത്തരയോടെയാണ് വിശേഷാൽ പൂജയും അതിന് ശേഷമുള്ള പ്രസാദ വിതരണവും നടന്നത്.

അതേ സമയം പൂജക്ക് എത്തുന്നവർക്ക് പൂജ ചടങ്ങുകൾ കഴിയുമ്പോൾ ഭക്ഷണം നൽകാറുണ്ട്. അത് വെളിയിൽ നിന്നും കൊണ്ടുവന്നാണ് കൊടുക്കുന്നത്. അതിൽ നിന്നും വിഷബാധ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് പോലീസ് പറയുന്നു.

You might also like