തൃശ്ശൂരിൽ ചായ ചൂടാക്കി നൽകാത്ത അമ്മയെ പെട്രോൾ ഒഴിച്ചു കത്തിച്ചു; സംഭവം ഇങ്ങനെ..!!

34

പ്രണയം നിരസിച്ച കാമുകിയെ പെട്രോൾ ഒഴിച്ച കത്തിച്ച വാർത്തകൾ ദിനംപ്രതി എത്തുമ്പോൾ ഇപ്പോഴിതാ കേരളക്കരയെ ഞെട്ടിച്ച മറ്റൊരു വാർത്ത കൂടി.

വിഷു ദിനത്തിൽ ആണ് രാവിലെ 11 മണിക്ക്, അമ്പതിമൂന്ന് വയസ്സ്‌ ഉള്ള അമ്മയെ മകൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ചായ ചൂടാക്കി നൽകാത്തത് കൊണ്ടാണ് അമ്മയെ മകൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്.

ദിനവും നിരവധി പ്രശ്നങ്ങൾ പറഞ്ഞു ഇരുവരും തമ്മിൽ വഴക്ക് ഇടാറുണ്ടായിരുന്നു. തുടർന്നാണ്‌ അമ്മ ലീലയെ ഇരുപതിനാല് വയസുള്ള മകൻ വിഷ്ണു, പെട്രോൾ ഒഴിച്ച് കത്തിച്ചത്. ലീലയുടെ ശരീരത്തിന്റെ അമ്പത് ശതമാനം കത്തി, ഗുരുതരമായ പരിക്കുകളോടെ ലീലയെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആണ്. വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു.