സുരേഷ് ഗോപി തൃശ്ശൂരിൽ മത്സരിക്കും; ബിജെപിയുടെ കരുത്തനായ സ്ഥാനാർത്ഥി..!!

40

ബിഡിജെഎസിന് അനുവദിച്ച തൃശ്ശൂർ മണ്ഡലത്തിൽ സ്ഥാനാർഥി ആകാൻ ഇരുന്ന തുഷാർ വെള്ളാപ്പള്ളി, കോണ്ഗ്രസ്സ് ദേശിയ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരാളി ആയി വയനാട്ടിലേക്ക് മാറിയതോടെ, തൃശ്ശൂരിൽ കരുത്തനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി.

നേരത്തെ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കും എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിലും കുമ്മനം രാജശേഖരൻ എത്തുക ആയിരുന്നു.

നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമാണ് സുരേഷ് ഗോപി മത്സര രംഗത്ത് എത്തിയിരിക്കുന്നത്. ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിൽ കൂടിയും ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിക്കുന്ന ആൾ ആണ് എം പി കൂടിയായ സുരേഷ് ഗോപി.

You might also like