മോന് ചേട്ടൻ നൽകുന്ന സമ്മാനമാണിത്; നടക്കാത്ത കാര്യമാണെന്ന് പൃഥ്വിരാജ്; വീഡിയോ വൈറൽ..!!

49

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ കുപ്പായം അണിഞ്ഞ ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഒരു വലിയ ഇടവേളക്ക് ശേഷം മലയാള സിനിമ കാണാൻ പ്രേക്ഷകർ എത്തുന്ന കാഴ്ച്ചയാണ് ഒരു തീയറ്ററുകളിലും. കഴിഞ്ഞ 40 വർഷത്തിൽ ഏറെയായി മലയാള സിനിമ അടക്കി വാഴുന്ന താരരാജാവിന്റെ മറ്റൊരു നരസിംഹ അവതാരം കൂടിയാണ് ലൂസിഫർ.

ചിത്രത്തിൽ പ്രൊമോഷന്റെ ഭാഗമായി ഒരു റേഡിയോ ചാനലിൽ നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ,

ഞാൻ തന്റെ ആദ്യ സിനിമ സിനിമ കാണാൻ എറണാകുളം കവിത തീയറ്ററിലേക്ക് പോകുമ്പോൾ ആണ് ആന്റണി ചേട്ടന്റെ ഫോൺ കോൾ എത്തുന്നത്. ട്രവൻകോർ ഹോട്ടലിൽ എത്തിയ ശേഷം ഒന്നിച്ച് പോകാം എന്നായിരുന്നു ചേട്ടൻ പറഞ്ഞത്. ഞാൻ ഹോട്ടലിൽ എത്തിയപ്പോൾ എന്റെ കാറിലേക്ക് ലാലേട്ടൻ കേറി, എങ്ങോട്ടാ ഏട്ടാ എന്ന് ചോദിച്ചപ്പോൾ, ഞാൻ ഉണ്ട് പടം കാണാൻ എന്ന് പറഞ്ഞു. ഹേയ് അതൊന്നും ശരിയാവില്ല എന്ന് ഞാൻ പറഞ്ഞപ്പോൾ, ഇത് ചേട്ടൻ നിനക്ക് തരുന്ന സമ്മാനം ആണെന്ന് ആയിരുന്നു മോഹൻലാലിന്റെ മറുപടി. അയ്യായിരത്തോളം ആളുകൾക്ക് ഇടയിൽ ലാലേട്ടനെ പോലെ ഒരു ലെജൻഡ് സിനിമ കാണാൻ തനിക്ക് ഒപ്പം എത്തിയ നിമിഷത്തിൽ താൻ ഏറെ സന്തുഷ്ടൻ ആണെന്നാണ് പൃഥ്വിരാജ് പറഞ്ഞു നിർത്തിയത്.

https://youtu.be/SEpdl4lAU1U