എറണാകുളത്ത് ഹൈബി ഈഡന് എതിരെ സരിത മത്സരിക്കുന്നു; കോണ്ഗ്രസിന് തലവേദന കൂടി..!!

71

കെ വി തോമസിനെ വെട്ടി, ഹൈബി ഈഡൻ എന്ന യുവത്വം എറണാകുളത്ത് മത്സരിക്കാൻ എത്തുമ്പോൾ കോണ്ഗ്രസിന് തലവേദനയായി സരിത നായരും. ഹൈബി ഈഡൻ തന്നോട് നടത്തിയ പീഡനങ്ങൾ അതിക്രമങ്ങളും തെളിവ് സഹിതം നിരത്തും എന്നാണ് സരിതയുടെ വെല്ലുവിളി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്ഗ്രസ്സ് പരാജയത്തിന് പ്രധാന കാരണം സോളാർ അഴിമതി ആയിരുന്നു. ഉമ്മൻചാണ്ടിക്ക് എതിരെ മത്സരിക്കാൻ ആണ് സരിത നേരത്തെ അറിയിച്ചിരുന്നു എങ്കിലും ഉമ്മൻ ചാണ്ടി മത്സരിക്കാത്ത സാഹചര്യത്തിൽ സരിത എറണാകുളം മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി എത്തുന്നത്.

നിലവിൽ സ്വതന്ത്രയായിട്ടായിരിക്കും പരാതിക്കാരി മത്സരിക്കുക. താന്‍ ഉന്നിയിച്ചത് വ്യാജ ആരോപണമല്ല. കൃത്യമായ തെളിവുകള്‍ കൈവശമുണ്ട്. അത് സഹിതമാണ് മത്സരിക്കുക. മുമ്പ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബിയുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അത്തരം രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും പരാതികാരി നേരത്തെ പറഞ്ഞിരുന്നു.

You might also like