ശബരിമലയിൽ 550 ഓളം സ്ത്രീകൾ മണ്ഡലകാലത്ത് ദർശനത്തിന് എത്തും..!!

36

വലിയ പ്രതിക്ഷേധങ്ങൾ വക വെക്കാതെ ശബരിമലയിലേക്ക് 10നും അമ്പതിനും ഇടയിൽ പ്രായമുള്ള 550ഓളം സ്ത്രീകൾ ദർശനത്തിന് എത്തും എന്നു പോലീസ്. പോലീസ് വെബ്സൈറ്റിൽ ആണ് ഇവർ ദർശനത്തിന് എത്തും എന്നു റെജിസ്ട്രർ ചെയ്തിരിക്കുന്നത്. രണ്ടര ലക്ഷം ആളുകൾ ആണ് പോലീസ് വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശബരിമലയിൽ തിരക്കുകൾ കുറച്ചു വേഗത്തിൽ ഉള്ള ദർശനം സാധ്യമാകുന്നതിനാണ് പോലീസ് വേർച്ചൽ ബുക്കിംഗ് ഓണ്ലൈൻ പോർട്ടൽ വഴി സാധ്യമാക്കിയിരിക്കുന്നത്. അതേ സമയം ചിത്തിര ആട്ട പൂജക്ക് ശബരിമലയിൽ സംഘർഷം ഉണ്ടാക്കിയവരെ പോലീസ് അറസ്റ്റ് ചെയ്ത് തുടങ്ങി.

ഇത്രയേറെ ആളുകൾ ഓണ്ലൈൻ വഴി ബുക്ക് ചെയ്ത് ദർശനത്തിന് ഏത്തുന്നുണ്ട് എങ്കിൽ പോലും മുപ്പതിനായിരം ആളുകൾ മാത്രമാണ് കെഎസ്ആർടിസിയിൽ എത്തുകയുള്ളൂ.

You might also like