ശബരിമലയിൽ 50000 സ്ത്രീകളെ കയറ്റാൻ ഉള്ള കഴിവ് സിപിഎമ്മിനുണ്ട്, തടയാൻ ഒരുത്തനും കഴിയില്ല; മന്ത്രി എം എം മണി..!!

19

ശബരിമലയിൽ നിരവധി സ്ത്രീകൾ ഇനിയും കയറും എന്നും തടയാൻ ഒരുത്തനും കഴിയില്ല എന്നും മന്ത്രി എം മണി. 50000ൽ അധികം സ്ത്രീകളെ കെട്ടുംകെട്ടി ശബരിമലയിൽ എത്തിക്കാൻ കഴിവുള്ള പാർട്ടിയാണ് സിപിഎം. അത് തടയാൻ ഒരുത്തനും കഴിയില്ല എന്നും എന്നാൽ സിപിമ്മിന്റെ ജോലി അത് അല്ലാത്തത് കൊണ്ടാണ് സ്ത്രീകളെ കയാറ്റാത്തത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീകൾ കയറി എന്നുകരുതി അയ്യപ്പന്റെ ബ്രഹ്മചര്യം ഒന്നും നഷ്ടപ്പെടാൻ പോകുന്നില്ല എന്നും അങ്ങനെ ആണെങ്കിൽ ലൗകീക ജീവിതം നയിക്കുന്ന ആളും മക്കൾ ഉള്ള ആളും ആണ് ശബരിമല തന്ത്രി എന്നും മണി പറയുന്നു, തന്ത്രിയെ പുറത്താക്കാൻ ഉള്ള അനുവാദം സർക്കാരിന് ഇല്ല എന്നും എന്നാൽ കോടതി വിധി തന്ത്രിക്കും ബാധകമാണെന്നും അത് ലംഘിച്ചാൽ ശിക്ഷാർഹമാണ് എന്നും മന്ത്രി മണി പറയുന്നു.

യുവതികൾ കയറിയാൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ ശശികലയെ ഇപ്പോൾ കാണാൻ ഇല്ല എന്നും, സംഘപരിവാർ ശബരിമലയിൽ നടത്തുന്നത് ശുദ്ധ തട്ടിപ്പ് ആണെന്നും സവർണ്ണ മേധാവിത്വം വീണ്ടും കൊണ്ടുവരാൻ ആണ് ഇവർ ശ്രമിക്കുന്നത് എന്നും കൊട്ടാരക്കരയിൽ അബ്ദുൽ മജീദ് അനുസ്മരണയോഗം ഉൽഘാടനം ചെയ്യുന്ന വേളയിൽ മന്ത്രി മണി സംസാരിച്ചു.