ഇട്ടിരിക്കുന്ന കാക്കിയൂരി വല്ല വാഴക്കും തടം വെട്ടാൻ പോകണം; കേരള പോലീസിനെ വിമർശിച്ച് രശ്മി ആർ നായർ..!!

111

കേരളാ പൊലീസിന് എതിരെ രൂക്ഷമായ വിമർശനം നടത്തി നടിയും മോഡലും സോഷ്യൽ ആക്ടിവിസ്റ്റുമായ രശ്മി ആർ നായർ. നിരവധി വിഷയങ്ങളിൽ തന്റേതായ അഭിപ്രായം സോഷ്യൽ മീഡിയ വഴി പലപ്പോഴും പങ്കുവെക്കാറുണ്ട് രശ്മി.

ഇടത് സഹയാത്രിക കൂടി ആയ രശ്മി നായർ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മോഡൽ കൂടിയാണ്.

വമ്പൻ ആരാധക പിന്തുണയുള്ള താരമിപ്പോൾ കഴിഞ്ഞ ദിവസം രാത്രി ചായ കുടിക്കാൻ ഇറങ്ങിയ യുവാക്കൾക്ക് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ചായ ഉണ്ടാക്കി നൽകിയ വീഡിയോ കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജിൽ കൂടി പങ്കുവെച്ചിരുന്നു.

ഈ വിഷയത്തിൽ ആണ് പോലീസ് സേനയെ വിമർശിച്ചു കൊണ്ട് രശ്മി ആർ നായർ രംഗത് വന്നത്. ജനങ്ങൾക്ക് സ്വന്തന്ത്രമായ സഞ്ചാരയോഗ്യം ആക്കുക എന്നുള്ള നിലപാട് ആണ് പോലീസ് സ്വീകരിക്കേണ്ടത് എന്ന് രശ്മി പറയുന്നു.

അത് ചെയ്യാൻ കഴിയില്ല എങ്കിൽ കാക്കി ഊരി വഴക്കു തടം വെട്ടാൻ പോകൂ എന്നാണ് രസ്മി വിമർശനം നടത്തിയത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

രാത്രിയിൽ ചായകുടിക്കാൻ പോയവരെ പോലീസ് അധികാരം ഉപയോഗിച്ച് പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു ചായയും ഉപദേശവും കൊടുത്തെന്നു എന്നിട്ടു അത് ഉളുപ്പില്ലാതെ അവരുടെ സ്വകാര്യതയ്‌ക്കോ ഐഡന്റിറ്റിക്കോ ഒരു വിലയും കൊടുക്കാതെ വീഡിയോ ആക്കി പരസ്യം ചെയ്യുന്നു.

കേരളത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ രാത്രിയോ പകലോ അവർക്കു സൗകര്യം ഉള്ളപ്പോൾ 22 കിലോമീറ്ററോ 220 കിലോമീറ്ററോ സഞ്ചരിച്ചു ചായകുടിക്കുകയോ നാരങ്ങാവെള്ളം കുടിക്കുകയോ ചെയ്യും അവർക്കു സുരക്ഷിതമായി സഞ്ചരിക്കാൻ ഉള്ള നിയമവാഴ്ച ഉറപ്പാക്കുക എന്നതാണ് പോലീസിന്റെ പണി.

അല്ല രാത്രിയിൽ മനുഷ്യർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത വിധം സുരക്ഷിതത്വമില്ലാത്ത നാടാണ് ഇതെങ്കിൽ ആ ഇട്ടിരിക്കുന്ന കാക്കി ഊരി കളഞ്ഞിട്ടു വല്ല വാഴയ്ക്കും തടം വെട്ടാൻ പോകണം.

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജ് മാനേജ് ചെയ്യുന്നവരെ ഒന്നുകിൽ സർക്കാർ പോളിസികളുടെയും ഭരണഘടനയുടെയും ഒക്കെ അടിസ്ഥാന തത്വങ്ങൾ പഠിപ്പിക്കാനുള്ള വഴി സർക്കാർ നോക്കണം അല്ലെങ്കിൽ ആ സാമാനം അടച്ചു പൂട്ടണം .

https://fb.watch/aYoDPzeNeg/