പ്രണവും നസ്രിയയും നായകനും നായികയും; സംവിധാനം അഞ്ജലി മേനോൻ; പ്രണവിന്റെ നാലാം ചിത്രത്തിന്റെ വാർത്തകളുടെ സത്യമിത്..!!

724

ആദ്യ രണ്ട് ചിത്രങ്ങൾ കഴിഞ്ഞപ്പോൾ പ്രണവ് മോഹൻലാൽ എന്ന താരം അച്ഛന്റെ നിഴലിൽ ആയിരുന്നു എങ്കിൽ നടൻ എന്ന നിലയിൽ വലിയ മുന്നേറ്റം പ്രണവ് ഉണ്ടാക്കിയ ചിത്രം ആണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം.

ബോക്സ് ഓഫീസിൽ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രം കഴിഞ്ഞതോടെ മോഹൻലാൽ ആരാധകരിൽ നിന്നും സാധാരണ പ്രേക്ഷകർക്കും പ്രിയപ്പെട്ടവൻ ആകാൻ പ്രണവ് മോഹൻലാലിന് കഴിഞ്ഞു.

ആദി എന്ന ജീത്തു ജോസഫ് ചിത്രത്തിൽ കൂടിയാണ് പ്രണവ് മോഹൻലാൽ നായകനായി മലയാള സിനിമയിൽ അരങ്ങേറിയത്. തുടർന്ന് അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ചു എങ്കിൽ കൂടിയും ആ ചിത്രം വലിയ വിജയം ആയിരുന്നില്ല.

ആക്ഷൻ പാക്കിൽ ഉള്ള രണ്ട് ചിത്രങ്ങൾക്ക് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷത്തിൽ കൂടി ആണ് പ്രണവ് മൂന്നാം ചിത്രം ഹൃദയത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ പ്രണവ് നായകനായി എത്തുന്ന നാലാം ചിത്രത്തിന്റെ വിവരങ്ങളാണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായക അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിൽ പ്രണവ് നായകനായി എത്തുന്നു എന്നാണ് വാർത്തകൾ എത്തുന്നത്. നായിക ആയി എത്തുന്നത് നസ്രിയ ആണെന്നും വാർത്തകൾ ഉണ്ട്.

എന്നാൽ ഇതുവരെയും ഇത്തരത്തിൽ ഉള്ള ചിത്രം പ്രണവ് മോഹൻലാൽ കമ്മിറ്റ് ചെയ്തട്ടില്ല എന്നാണ് അറിയുന്നത്. അതെ സമയം ഹൃദയത്തിന് ശേഷം രണ്ടോ മൂന്നോ ചിത്രങ്ങളുടെ കഥ കേട്ടുവെങ്കിൽ കൂടിയും പ്രണവ് ഒരു സിനിമയ്ക്കു വേണ്ടിയും ഡേറ്റ് കൊടുത്തില്ല എന്ന് അറിയുന്നത്.

അതെ സമയം പ്രണവ് മോഹൻലാൽ ചിത്രം ഒരുക്കി അൻവർ റഷീദ് വീണ്ടും സംവിധാന രംഗത്തേക്ക് എത്തുന്നു എന്നുള്ള റുമേഴ്‌സ് നേരത്തെ വന്നിരുന്നു. ഹൃദയം കണ്ട റിവ്യൂ അൻവർ റഷീദ് ഷെയർ ചെയ്തിരുന്നു. കൂടാതെ പ്രണവ് ഇഷ്ടപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അൻവർ റഷീദ്.

അഭിനയിക്കാൻ അറിയില്ല; എന്തൊരു മോശം ശബ്ദമാണ്; പ്രണവ് മോഹൻലാൽ നിങ്ങൾക്ക് പറ്റിയ പണിയല്ല അഭിനയം; പഴികൾ കേട്ട പ്രണവ് മോഹൻലാൽ..!!

എന്തായാലും ഹൃദയത്തിന് ശേഷം പ്രണവ് ചെയ്യുന്ന ചിത്രം ഏതാണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകരും. പ്രണവിനൊപ്പം വീണ്ടും ഒരു ചിത്രം കൂടി ചെയ്യാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. എന്നാൽ അതിനുള്ള കഥകൾ ഒന്നും ആയിട്ടില്ല എന്നും വിനീത് പറഞ്ഞിരുന്നു.

പ്രണവ് മോഹൻലാൽ

You might also like