ഇത് മോഹൻലാലിന്റെ അഴിഞ്ഞാട്ടം; ഞാൻ ഗാനഭൂഷണം നെയ്യാറ്റിൻകര ഗോപൻ സിംഗിളാണ്; ആഘോഷമായി ആറാട്ട് ട്രൈലെർ..!!

94

കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ ആരാധകർക്ക് തീയറ്ററിൽ ആഘോഷമാക്കാനുള്ള ചിത്രവുമായി എത്തുകയാണ് സംവിധായകൻ ബി ഉണ്ണി കൃഷ്ണനും തിരക്കഥാകൃത്ത് ഉദയ കൃഷ്ണയും.

വമ്പൻ മാസ്സ് മസാല എന്റർടൈൻമെന്റ് ആയി ആണ് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന മോഹൻലാൽ ചിത്രം എത്തുന്നത്. നേരത്തെ ഫെബ്രുവരി 10 റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഫെബ്രുവരി 18 എത്തും എന്നാണു അറിയുന്നത്.

ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. തീയറ്റർ റിലീസ് ആയിട്ട് ആയിരിക്കും ചിത്രം എത്തുക. മോഹൻലാൽ എന്ന താരത്തിന്റെ എല്ലാ വിധ മാസ്സ് പരിവേഷങ്ങളും കോർത്തിണക്കുന്ന ചിത്രം തന്നെ ആയിരിക്കും ആറാട്ട്. നാലു ഫൈറ്റ് സീനുകൾ ആണ് ചിത്രത്തിൽ ഉള്ളതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.

ചിത്രത്തിലെ നാല് ആക്ഷൻ രംഗങ്ങളും കൊറിയഗ്രാഫി ചെയ്തിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്ന പ്രകത്ഭരായ നാല് പേര് ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. അനിൽ അറസു , കെ രവി വർമ്മ , എ വിജയ് , സുപ്രീം സുന്ദർ എന്നിവർ ആണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്‌തിരിക്കുന്നത്‌. മ്യൂസിക്കും ബിജിഎമും ചെയ്തിരിക്കുന്നത് രാഹുൽ രാജ് ആണ്.

ഒരു പ്രത്യേക ലക്ഷ്യവുമായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട് എത്തുന്ന ഗോപന്റെ കഥയാണ് ചിത്രം പറയുന്നത്. കെജിഎഫിൽ കൂടി ശ്രദ്ധ നേടിയ ഗരുഡ രാമചന്ദ്ര റാവു ആണ് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്‌ , രചന നാരായണൻകുട്ടി , മാളവിക മോഹൻ , സ്വാസിക , നേഹ സക്സേന എന്നിവർ ആണ് നായികമാരായി എത്തുന്നത്.

പഴയ മോഹൻലാൽ ചിത്രത്തിലെ ഡയലോഗുകൾ ട്രെയ്ലറിൽ അങ്ങോളമിങ്ങോളം കാണിക്കുന്നുണ്ട്. കൂടാതെ എ ആർ റഹ്മാൻ ചിത്രത്തിൽ ഒരു ഗാനം ചെയ്യുന്നുണ്ട്. കോമഡി , ആക്ഷൻ എന്നിവ കോർത്തിണക്കിയ ചിത്രം കൂടി ആയിരിക്കും ആറാട്ട്.

You might also like