കൊല്ലത്ത് ജയിൽ വാർഡൻ അടങ്ങുന്ന സംഘം ആളുമാറി തല്ലിയ പ്ലസ്ടു വിദ്യാർത്ഥി മരിച്ചു..!!

43

കൊല്ലം; ഫെബ്രുവരി 16ന് ആയിരുന്നു, ജയിൽ വാർഡൻ അടങ്ങുന്ന സംഘം, കൊല്ലം അരിനെല്ലൂർ സ്വദേശിയായ രഞ്ജിത്ത് എന്ന പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ പഠിച്ചു കൊണ്ട് ഇരിക്കുമ്പോൾ മുറിയിൽ നിന്നും വലിച്ച് ഇറക്കി തല്ലിയത്.

ആളുകൾ സംഘം ചേർന്ന് തല്ലിയ രഞ്ജിത്തിന് ഗുരുതരമായ പരിക്കുകൾ ഏൽക്കുക ആയിരുന്നു.

തലക്കും ഇടുപ്പിനും അടക്കം ഗുരുതരമായ മർദ്ദനം ഏറ്റ രഞ്ജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

പെണ്കുട്ടിയെ ശല്യം ചെയ്തു എന്നാരോപിച്ച് ആണ് ജയിൽ വാർഡൻ വിനീത് അടക്കമുള്ള സംഘം രഞ്ജിത്തിനെ ആക്രമിച്ചത്. വിനീത് ഇപ്പോൾ ഒളിവിൽ ആണ്.