ഒടിയന്റെ ഡിജിറ്റൽ റിലീസ് നാളെ; റോമഞ്ചമായി പുതിയ ടീസർ എത്തി..!!

25

കഴിഞ്ഞ ഡിസംബർ 14ന് ലോകമെങ്ങും റിലീസ് ചെയ്ത ഒടിയന്റെ ഡിവിഡി നാളെ എത്തും. ആദ്യ ദിനങ്ങളിലെ സമ്മിശ്ര പ്രതികരണങ്ങൾക്ക് ശേഷം കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം 100 കോടിയിലേറെ രൂപയുടെ ബിസിനെസ്സ് ആണ് നേടിയത്.

നവാഗത സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തിയപ്പോൾ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.

മഞ്ജു വാര്യർ നായികയായി എത്തിയ ചിത്രത്തിൽ പ്രകാശ് രാജ് ആയിരുന്നു വില്ലനായി എത്തിയത്. വമ്പൻ പ്രൊമോഷനോടെ എത്തിയ ഒടിയന്, ഡിവിഡി റിലീസ് ചെയ്യുന്നതും മാസ്സ് ടീസർ വഴിയാണ്.

ഒടിയന്റെ റ്റീസർ കാണാം,

You might also like