ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു മലയാളി ജവാനും, വീരമൃത്യുവടഞ്ഞത് വയനാട് സ്വദേശി വസന്തകുമാര്‍..!!

129

ലോകം മുഴുവൻ ഞെട്ടിച്ച ഭീകരാക്രമണം ആണ് ഇന്നലെ ഇൻഡ്യയിൽ അരങ്ങേറിയത്. 2500 ഇന്ത്യൻ പട്ടാളക്കാരുമായി സഞ്ചരിച്ച 78 ബസുകൾക്ക് ഇടയിലേക്ക് സ്പോർപ്പിയോ വാഹനത്തിൽ ഭീകരൻ എത്തി ചാവേർ ആക്രമണം നടത്തുക ആയിരുന്നു.

350 കിലോ സ്ഫോടന വസ്തുക്കളുമായി ആണ് വാഹനം, 40പേര് സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. ബസിൽ ഉണ്ടായിരുന്നു മുഴുവൻ ജവാന്മാരും വീരമൃത്യു വരിച്ചു.

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ച 44 പേരിൽ ഒരു മലയാളി ജവാനും. വയനാട് ലക്കിടി സ്വദേശി വിവി വസന്തരുമാറാണ് കൊല്ലപ്പെട്ട മലയാളി. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്ത് കുമാര്‍.

ആതിൽ മുഹമ്മദ് എന്ന പുൽവാല സ്വദേശിയായ ഭീകരൻ ആണ് സ്ഫോടക വസ്തുക്കൾ അടങ്ങിയ വാഹനം, ജവാന്മാർ സഞ്ചരിച്ച ബസിലേക്ക് ഇടിച്ചു കയറ്റിയത്. 350 കിലോ ഭാരം വരുന്ന സ്ഫോടക വസ്തുക്കൾ ആണ് ചെവേർ വാഹനത്തിൽ ഉണ്ടായിരുന്നത്.

ഇന്ത്യൻ ജവാന്മാരുടെ ചോര വീഴ്ത്തിയവരെ തകർത്ത് തരിപ്പണമാക്കും; കേന്ദ്ര ആഭ്യന്തരമന്ത്രി..!!

You might also like