ഇന്ത്യൻ ജവാന്മാരുടെ ചോര വീഴ്ത്തിയവരെ തകർത്ത് തരിപ്പണമാക്കും; കേന്ദ്ര ആഭ്യന്തരമന്ത്രി..!!

24

ഇന്ത്യൻ ജനതയുടെ മുഴുവൻ ഹൃദയം ഭേദിച്ച വാർത്തയാണ് ഇന്ന് ജമ്മു കാശ്മീരിൽ അരങ്ങേറിയ ചാവേർ ആക്രമണം. ഒരു ബസിൽ ഉണ്ടായിരുന്നു മുഴുവൻ സൈനികർ അടക്കം 40ലേറെ ജവാന്മാരുടെ ജീവനാണ് പൊലിഞ്ഞത്.

പുൽവാലയിൽ സി ആർ പി എഫ് ജവാന്മാരുടെ ജീവൻ എടുത്ത ആക്രമണത്തിന് കനത്ത വില നൽകേണ്ടി വരും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചത്.

പാക്കിസ്ഥാൻ പിന്തുണയുള്ള ജെയ്‌ഷെ മുഹമ്മദ് ആണ് ആക്രമണം നടത്തിയത് എന്നും സ്ഥിതി ഗതികൾ വിലയിരുത്താൻ നാളെ ആഭ്യന്തരമന്ത്രി ശ്രീനഗറിൽ എത്തും.

ഭീകരതക്ക് എതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളും എന്നാണ് രാഷ്ട്രപതി രാംനാഥ്‌ ഗോവിന്ദ് വ്യക്തമാക്കിയത്, ജവാന്മാരുടെ ജീവത്യാഗം വെറുതെ ആകില്ല എന്നാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി പറഞ്ഞത്.

സ്‌കോർപിയോ വാഹനം ആണ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിനെ നേരെ ഇടിച്ചു കയറ്റിയത്. മരണം ഇപ്പോൾ 42 ആയി.