ഓച്ചിറയിൽ നിന്നും തട്ടിക്കൊണ്ടു പോയ പെണ്കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു; റോഷന് മേൽ കേസുകളുടെ നീണ്ട നിര..!!

13

കോളിളക്കം സൃഷ്ടിച്ച ഓച്ചിറയിൽ നിന്നും മാതാപിതാക്കളെ ഇടിച്ചു വീഴ്ത്തി പെണ്കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റോഷനെയും പെണ്കുട്ടിയെയും കേരള പോലീസ് മുംബൈയിൽ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തി ഇരുന്നു.

പ്രായപൂർത്തി ആകാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ റോഷന് എതിരെ പോലീസ് നേരത്തെ തന്നെ പോസ്കോ ചുമത്തിയിരുന്നു. മുംബൈയിൽ ഇരുവരെയും കഴിഞ്ഞ ദിവസം കേരളത്തിൽ എത്തിച്ചിരുന്നു.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയയായ പെണ്കുട്ടി ലൈഗീക പീഡനത്തിന് ഇരയായ എന്നും പരിശോധനയിൽ തെളിഞ്ഞു.

തുടർന്ന്, മുഹമ്മദ് റോഷന് എതിരെ പോലീസ്, ലൈംഗീക പീഡന കുറ്റവും ചുമത്തി ഇരിക്കുകയാണ്. മുംബൈയിൽ വെച്ചാണ് കുട്ടിയെ റോഷൻ പീഡിപ്പിച്ചത് എന്നാണ് പോലീസ് പറയുന്നത്.

റോഷന് ഒപ്പം രാജസ്ഥാൻ സ്വദേശികൾ ആയ വഴിയോര വില്പനക്കാർ ആയ മാതാപിതാക്കളുടെ മകളെ തട്ടി കൊണ്ടുപോയ റോഷനും സംഘവും ലഹരി മരുന്നിന് അടിമകൾ കൂടി ആണെന്ന് പോലീസ് പറയുന്നു. റോഷന്റെ സുഹൃത്തുക്കൾ ആയ പ്യാരി, ബിബിൻ, അനന്തു എന്നിവർക്ക് എതിരെയും പോലീസ് പോസ്കോ ചുമത്തിയിട്ടുണ്ട്. റോഷനും പെണ്കുട്ടിയും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് റോഷൻ അവകാശപ്പെടുന്നത്. കുട്ടിക്ക് 18 വയസ്സ് ആയി എന്നും റോഷന് പറയുന്നുണ്ട് എങ്കിലും, കുട്ടിക്ക് പ്രായപൂർത്തി ആയില്ല എന്നാണ് രേഖകൾ തെളിയിക്കുന്നത്.