ലൂസിഫർ വമ്പൻ വിജയത്തിലേക്ക്; മകന്റെ നേട്ടത്തിൽ കണ്ണ് നിറഞ്ഞ് സന്തോഷത്തോടെ മല്ലിക സുകുമാരൻ..!!

32

മോഹൻലാലിന് ഇതുവരെ ആരും കൊടുക്കാത്തതിന് മുകളിൽ സ്റ്റൈലും ലുക്കും നൽകി പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ പാലിച്ചിരിക്കുന്നു. മാസ്സിന് ഒപ്പം ക്ലാസും കൂട്ടി ചേർത്ത പൃഥ്വിരാജ്, ഇതുവരെ കാണാത്ത മോഹൻലാലിന്റെ അവിസ്മരണീയ രംഗങ്ങൾ ആണ് ലൂസിഫറിൽ ഒരുക്കി ഇരിക്കുന്നത്.

ആദ്യ ഷോ കഴിഞ്ഞത് മുതൽ വമ്പൻ പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം വമ്പൻ വിജയത്തിലേക്ക് ആണ് കുതിക്കുന്നത്‌. നവാഗത സംവിധാന സംരംഭമായി പൃഥ്വിരാജ് ഒരുക്കിയ ചിത്രത്തിന് പ്രശംസകൾ കൊണ്ട് മൂടുകയാണ്, ആരാധകരും പ്രേക്ഷകരും അതിന് ഒപ്പം സിനിമ ലോകവും.

ലൂസിഫർ ഷോ കഴിഞ്ഞ് ഇറങ്ങിയ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളിൽ തന്നെ പ്രകടമാണ്, മകന്റെ വിജയത്തിൽ ലൂസിഫറിന്റെ വിജയത്തിൽ മറ്റാരേക്കാളും സന്തോഷവധി മല്ലിക സുകുമാരൻ തന്നെയാണ് എന്നുള്ളത്.

തിരുവനന്തപുരം ന്യൂ തീയറ്ററിൽ സിനിമ കാണാൻ എത്തിയ മല്ലിക പ്രതികരിച്ചത് ഇങ്ങനെ, ” ഒരമ്മതൻ കണ്ണിനമൃതം, പോയ ജന്മത്തിൽ ചെയ്ത സുകൃതം, ഇതിൽ കൂടുതൽ എന്ത് പറയാൻ ആണ്” ഇങ്ങനെ പറയുമ്പോൾ, ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.