15ആം വയസ്സുമുതൽ തന്നെ പീഡിപ്പിച്ചു, കൊല്ലുമെന്ന് ഭീഷണി; ഒ.എം ജോർജിനെതിരെ പെണ്കുട്ടി രഹസ്യ മൊഴി രേഖപ്പെടുത്തി..!!

31

ഞെട്ടിക്കുന്ന മറ്റൊരു പീഡന കഥകൂടിയാണ് കേരളത്തിൽ പുറത്ത് വന്നിരിക്കുന്നത്.

കൊണ്ഗ്രെസ്സ് പാർട്ടി ഡിസിസി അംഗം ഒ എം ജോർജിന് എതിരെയാണ് പെണ്കുട്ടിയുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തിയത്.

തന്റെ പതിനഞ്ചാം വയസ്സ് മുതൽ ഒ എം ജോർജ്ജ് തന്നെ ക്രൂരമായി ബലാൽസംഗം ചെയ്തിരുന്നു എന്ന് പെണ്കുട്ടി പറയുന്നു.

ആരെയെങ്കിലും അറിയിച്ചാൽ കൊന്ന് കളയും എന്നായിരുന്നു ഭീഷണി എന്നും പെണ്കുട്ടി പറയുന്നു.

ശാരീരികമായി വഴങ്ങിയില്ല എങ്കിൽ തന്റെ നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കും എന്നും ഭീഷണി മുഴക്കി. മാതാപിതാക്കൾക്ക് മുന്നിൽ വിവരം അറിയിക്കാതെ ഇരുന്നതും ഈ കാരണം കൊണ്ടാണ് എന്നാണ് പെണ്കുട്ടിയുടെ മൊഴി.

ഇതേ മൊഴി തന്നെയാണ് പെണ്കുട്ടി, പോലീസിലും ചൈൽഡ് ഹെൽപ്പ് ലൈനിലും നൽകിയിരിക്കുന്നത്.

ആത്മഹത്യക്ക് ശ്രമിച്ച തന്നെ രക്ഷിച്ചത് അമ്മ തന്ന ധൈര്യം ആന്നെനും പെണ്കുട്ടി പറയുന്നു.

ഒ എം ജോർജ്ജ് ഒളിവിൽ ആണ്. ജോർജിനുള്ള ഊർജിത അന്വേഷണത്തിൽ ആണ് പോലീസ്.

You might also like