ഫേസ്ബുക്ക് പ്രണയം, വിവാഹം, തുടർന്ന് കൊല; ഫേസ്ബുക്കിലെ അമിത ഉപയോഗം മൂലം ഭാര്യയേയും മകനെയും യുവാവ് കൊന്നു..!!

53

ബംഗളൂരു; ഫേസ്ബുക്കിലൂടെ പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹത്തിൽ ആകുകയും ചെയ്ത ദമ്പതികൾക്ക് അവസാനം ഫേസ്ബുക്ക് തന്നെ വിനയായി.

ഫേസ്ബുക്കിലൂടെ ഒന്നര വർഷം മുമ്പ് രാജുവും സുഷമയും പരിചയപ്പെട്ടത്, തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ വിവാഹ ശേഷവും സുഷമ ഫേസ്ബുക്കിൽ സജീവമായി തുടർന്നു. പരിചയം ഇല്ലാത്ത നിരവധി ആളുകൾക്ക് ദിനവും മെസേജ് അയക്കുകയും ചാറ്റിംഗ് തുടരുകയും ചെയ്തു.

ഇതിൽ സംശയം തോന്നിയ രാജു സുഷമയുമായി ജനുവരി 19ന് വൈകിട്ട് വാക്കേറ്റം ഉണ്ടാകുകയും തുടർന്ന് മകനെയും സുഷമയെയും കൊല്ലുകയും ആയിരുന്നു.

മകനെയും ഭാര്യയെയും വണ്ടർലായിൽ കൊണ്ട് പോകാൻ എന്ന വ്യാജേന വീട്ടിൽ നിന്നും ബൈക്കിൽ കൊണ്ടുപോകുകയും തുടർന്ന് വിജനമായ വഴിയിൽ വെച്ച് ഭാര്യയെ തലക്ക് അടിച്ചു കൊല്ലുകയും മകനെ ശ്വാസം മുട്ടിച്ച് കൊല്ലുകയും ആയിരുന്നു.

പിന്നീട് ബൈക്കിൽ നിന്നും പെട്രോൾ ഊട്ടി ഇരുവരെയും മൃതദേഹം കത്തിച്ചു, എന്നാൽ പാതി കത്തിയ മൃതദേഹം പോലീസ് കണ്ടെത്തിയത്തോടയാണ് അന്വേഷണം രാജുവിൽ എത്തിയത്. പോലീസ് അറസ്റ്റു ചെയ്ത രാജു കുറ്റസമ്മതം നടത്തുക ആയിരുന്നു.