നെയ്യാറ്റിൻകരയിലെ ആത്മഹത്യ ബാങ്ക് ബാധ്യതയല്ല, കുടുംബ പ്രശ്‌നം; നിർണായകമായി ആത്മഹത്യ കുറിപ്പ്..!!

53

ഇന്നലെയാണ് നാടിനെ ഞെട്ടിച്ച സ്വയം തീകൊളുത്തിയുള്ള ആത്മഹത്യ നെയ്യാറ്റിൻകരയിൽ അരങ്ങേറിയത്. തീ കൊളുത്തിയ അമ്മ ലേഖയും മകൾ വൈഷ്ണവിയും മരിച്ചിരുന്നു.

പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് കാനറാ ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ കടം എടുക്കുകയും തുടർന്ന് നാൾ ഇതുവരെ 8 ലക്ഷം രൂപ തിരിച്ചടക്കുകയും ചെയ്തു. എന്നാൽ, ഇനിയും നാല് ലക്ഷം രൂപ കൂടി അടക്കാൻ ഉണ്ട് എന്നാണ് ബാങ്ക് അധികൃതർ അറിച്ചത്, ഇന്നലെ ജപ്തി നടപടികൾ നടത്തും എന്ന് പറഞ്ഞപ്പോൾ ആണ് ആത്മഹത്യ നടത്തിയത് എന്നുമാണ് ഇന്നലെ ലേഖയുടെ ഭർത്താവ് ചന്ദ്രൻ വെളിപ്പെടുത്തിയത്.

എന്നാൽ, ഇന്നലെ സംഭവം നടന്ന മുറി പോലീസ് സീൽ ചെയ്യുകയും ഇന്ന് ഫോറൻസിക് വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ആണ് തീ കൊളുത്തിയ മുറിയുടെ ചുവരിൽ ആത്മഹത്യ കുറിച്ച് ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ കറുത്ത കരി കൊണ്ട് ഭർത്താവ് ചന്ദ്രൻ, ചന്ദ്രന്റെ അമ്മ, രണ്ട് സഹോദരിമാർ എന്നിവരെയും പേര് വിവരങ്ങൾ എഴുതിയിട്ടുണ്ട്.

ചന്ദ്രനെയും അമ്മെയും പോലീസ് രാവിലെ തന്നെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്, അവരെ വിശദമായ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുടുംബ പ്രശ്നങ്ങളും ഇത്തരത്തിൽ ഉള്ള ഒരു തീരുമാനത്തിലേക്ക് ഇവരെ എത്തിക്കാൻ കാരണം ആയി എന്നാണ് പോലീസ് കരുതുന്നത്. ഈ മരണത്തിന് പിന്നിൽ ചന്ദ്രന്റെയും സഹോദരിമാരുടെയും ഇടപെടൽ ഉണ്ടായോ എന്നും അന്വേഷിക്കുന്നുണ്ട്. ഇന്നലെ ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തപ്പോൾ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നുള്ള സൂചന ലഭിച്ചിരുന്നു. അതിനെ തുടർന്നാണ് പോലീസ്, ഇന്ന് രാവിലെ തുടർ അന്വേഷണം നടത്തിയത്.

https://youtu.be/tVRZrQcJEZE

You might also like