കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്തു..!!

25

ചോദ്യം ചെയ്യലിൽ ബിഷപ്പ് നൽകിയ ഉത്തരങ്ങളിൽ തൃപ്തി തോനാത്ത പോലീസ് ബിഷപ്പ് ഫ്രാങ്കോ മുളക്കനെ അറസ്റ്റ് ചെയ്തു. ഐ ജി വിജയ് സാക്കരയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് അറസ്റ്റിന് തീരുമാനം ആയത്.

തൃപ്പൂണിത്തുറ ഹൈ ടേക്ക് സെല്ലിൽ വെച്ചാണ് ഭിഷപ്പിനെ മൂന്ന് ദിവസമായി വിശദമായ ചോദ്യം ചെയ്യൽ നടത്തി വരികയായിരുന്നു.

അതേസമയം, ഫ്രാങ്കോ മുളക്കലിനെ ജലന്ധർ രൂപതയുടെ സ്ഥാനങ്ങളിൽ നിന്ന് താൽക്കാലികമായി നീക്കി. മുംബൈ രൂപത സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല.