ഈ സീനിന് വേണ്ടി മാത്രം രണ്ടരക്കോടി; ലൂസിഫർ ലൊക്കേഷൻ വീഡിയോ കാണാം..!!

50

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആകുന്ന ചിത്രമാണ് ലൂസിഫർ. കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരുവനന്തപുരത്ത് ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തിന്റെ തന്ത്ര പ്രധാനമായ സീൻ ആണ് ഇപ്പോൾ ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്, 3000ന് മുകളിൽ ജൂനിയർ ആർട്ടിസ്റ്റുകളും നൂറിൽ കൂടുതൽ കാറുകളും ഒക്കെ ഉള്ള ഈ സീൻ ചിത്രീകരണം നടത്തുന്നത് രണ്ടര കോടിയോളം രൂപ മുതൽ മുടക്കിൽ ആണെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചതായി മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

മോഹൻലാലിനെ കൂടാതെ മഞ്ജു വാര്യർ, കലാഭവൻ ഷാജോണ്, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ്, സാനിയ അയ്യപ്പൻ, ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, നടൻ ബാല എന്നിവർ അടങ്ങുന്ന വമ്പൻ താരനിരയാണ് ചിത്രത്തിന് ഉള്ളത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും മുരളി ഗോപിയുടേത് ആണ്.