മാമ്പഴം, പൈനാപ്പിൾ പായസങ്ങൾ കുടിച്ചിട്ടുണ്ടോ..?? ഉണ്ടാകുന്നത് ഇങ്ങനെ..!!

120

ഓണം ഒക്കെ കഴിഞ്ഞു എങ്കിലും പായസം മലയാളിക്ക് എന്നും പ്രിയമുള്ളത് തന്നെ, പരിപ്പ് പായസവും ഗോതമ്പ് പായസവും പപ്പടവും കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന സുഖം, പാൽ പായസത്തെ കുറിച്ചു മനസിൽ വിചാരിക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടും. ഈ പായസങ്ങൾ ജീവിതത്തിൽ ഒരുവട്ടമെങ്കിലും നിങ്ങൾ കഴിച്ചിട്ടുണ്ടാവും, പൈനാപ്പിൾ, മാമ്പഴ പായസങ്ങൾ കഴിച്ചിട്ടുണ്ടോ..?? ഉണ്ടാകുന്ന വിധം ഒന്ന് പരിചയപ്പെട്ടാലോ, വീട്ടിൽ ഒന്ന് ട്രൈ ചെയ്ത് നോക്കാലോ…

പൈനാപ്പിൾ പായസം

ചേരുവകൾ

പൈനാപ്പിൾ ( വൃത്തിയാക്കിയത്) – 200 ഗ്രാം
ശർക്കര പൊടിച്ചത് – അരക്കപ്പ്
വെള്ളം – അരക്കപ്പ്
തേങ്ങാപ്പാൽ – ഒരു കപ്പ്
ഏലക്ക പൊടിച്ചത് – ഒരു ടീസ്പൂൺ
കശുവണ്ടിപരിപ്പ് – ആവശ്യത്തിന്
കിസ്മിസ് – ആവശ്യത്തിന്
നെയ്യ് – ഒരു ടേബിൾപൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചെറിയ പാത്രത്തിൽ നെയ് ചൂടാക്കി എടുക്കുക, അതിൽ കശുവണ്ടി വരട്ടി എടുക്കുക. അതേ പാത്രത്തിൽ കിസ്മിസ് ചൂടാക്കി മാറ്റിവെക്കുക. ഇതിലേക്ക് ചെറുതായി നുറുക്കിയ പൈനാപ്പിൾ മൂന്ന് മിനിറ്റ് വരട്ടി എടുക്കുക. ശർക്കരയും അരക്കപ്പ് വെള്ളവും ചേർക്കുക. ചെറു തീയിൽ നന്നായി തിളപ്പിക്കുക. പിന്നീട് വരട്ടിവെച്ച കശുവണ്ടിയും കിസ്മിസും ചേർക്കുക. സ്വാദിഷ്ടമായ പൈനാപ്പിൾ പായസം റെഡി.

മാമ്പഴ പായസം

ചേരുവക

മാമ്പഴം – 5 എണ്ണം
ശർക്കര – അരക്കിലോ
തേങ്ങാപ്പാൽ – 4 കപ്പ്
കണ്ടൽസ്ഡ് മിൽക്ക് – കാൽ കപ്പ്
നെയ്യ് – രണ്ട് ടേബിൾ സ്പൂൻ
ഏലക്കാപ്പൊടി – അര ടീസ്പൂൺ

ആവശ്യത്തിന് കിസ്മിസും കശുവണ്ടിയും പത്ത് തേങ്ങാക്കൊത്തും

തയ്യാറാക്കുന്ന വിധം

ആവശ്യത്തിന് വെള്ളത്തിൽ മാമ്പഴ കഷ്ണങ്ങൾ കുക്കറിൽ വേവിക്കുക. ചൂടാറിയ ശേഷം മിക്സിയിൽ അരച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം എടുത്ത് ചൂടാക്കി ശർക്കര അതിൽ അലിയിച്ചെടുക്കുക. ഉരുളിയിൽ മാമ്പഴം അരച്ചെടുത്തതും ശർക്കര പാനിയും ചേർത്തിക്കിയ ശേഷം അതിലേക്ക് കണ്ടൻസ്ഡ് മിൽക്ക് ചേർക്കുക. ഇതിലേക്ക് തേങ്ങാ പാൽ ചേർത്ത് അഞ്ചോ പത്തോ മിനിറ്റ് തിളപ്പിക്കുക. ഇറക്കി വെച്ച ശേഷം ഏലക്കാപ്പൊടി, കിസ്മിസ്, നെയ്യിൽ വരാത്ത തേങ്ങാക്കൊത്ത് എന്നിവ വിതറുക.

വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കാൻ താല്പര്യമുള്ളവർ ഇതൊന്ന് ചെയ്‌ത് നോക്കുക.

You might also like