ഇന്ത്യയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്ഥാൻ; അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് റിപ്പോർട്ട്..!!

23

ഇസ്ലാമബാദ്; ഇന്നലെ പാക് സൈന്യത്തിന്റെ പിടിയിൽ ആയ ഇന്ത്യൻ വൈമാനികൻ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ ആണ് പ്രഖ്യാപനം.

നേരത്തെ സമാധാന ചർച്ച നടത്തിയതിന് ശേഷം അഭിനന്ദനെ വിട്ടയക്കാം എന്നായിരുന്നു പാകിസ്ഥാൻ നിലപാട്. എന്നാൽ അഭിനന്ദനെ വിട്ട് കിട്ടിയ ശേഷം മാത്രമേ എന്ത് ചർച്ചക്കും ഉള്ളു എന്ന് ഇന്ത്യ വ്യക്തമാക്കുക ആയിരുന്നു.

പാക് കസ്റ്റഡിയിലും ഉശിരോടെ തല കുനിക്കാതെ ഇന്ത്യൻ എന്ന അഭിമാനത്തോടെ അഭിനന്ദൻ; പ്രാർത്ഥനയുടെ ഭാരതമക്കൾ..!!