മൂവാറ്റുപുഴയിൽ നടന്ന കുട്ടികല്യാണത്തിൽ പെണ്കുട്ടി പോലീസിൽ മൊഴി രേഖപ്പെടുത്തി; വരനായ യുവാവിന്റെയും മൊഴി എടുത്തു; തുടർ നടപടികൾ ഇങ്ങനെ..!!

115

കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്, സ്‌കൂൾ യൂണിഫോമിൽ ഉള്ള പത്താം ക്ലാസ് പെണ്കുട്ടിയെ യുവാവ് പ്രതീത്മക വിവാഹം കഴിക്കുകയും താലി ചാർത്തുകയും സിന്ദൂരം തൊടുകയും ചെയ്തത്, യൂണിഫോമിൽ എത്തിയ പെണ്കുട്ടിയുടെ വിവാഹം കഴിക്കൽ വീഡിയോ യുവാവ് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാൽ വിവരം അറിഞ്ഞ സ്‌കൂൾ അധികൃതർ പെണ്കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും തുടർന്ന് പോലീസിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആണ് ഉണ്ടായത്.

കുന്നത്ത്നാട് പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ച കേസിൽ പെണ്കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി, തന്നെ ദേഹോപദ്രവം ഏല്പിച്ചാണ് താലി കെട്ടുന്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് പെണ്കുട്ടിയുടെ മൊഴി, ദൃശ്യം പകർത്താൻ ഒപ്പം ഉണ്ടായിരുന്നു രണ്ട് വിദ്യാർത്ഥികളുടെയും വരൻ ആയി എത്തിയ യുവാവിന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി.

രണ്ട് പേരും പ്രായപൂർത്തി ആകാത്തവർ ആയതിനാൽ ജുവൈനൽ കോടതി നിദ്ദേശം അനുസരിച്ച് ആയിരിക്കും പോലിസ് തുടർ നടപടികൾ സ്വീകരിക്കുക.

വീഡിയോ ഷെയർ ചെയ്തവർക്ക് എതിരെ ക്രിമിനൽ കേസ് എടുക്കും എന്നാണ് പോലീസിന്റെ സൈബർ വിഭാഗം കർശന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

You might also like