കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്ക് പിന്തുണയുമായി ടോവിനോ; save alappad..!!

69

കേരള നാട് നേരിടുന്ന ഏത് പ്രശ്നത്തിലും തന്നാൽ കഴിയുന്ന പിന്തുണ നൽകുന്ന നടനാണ് ടോവിനോ തോമസ്, മഹാ പ്രളയം നേരിട്ട കേരളത്തിന് വേണ്ടി പൂർണ്ണ പിന്തുണയുമായി എത്തിയ ടോവിനോയെ മലയാളികൾ കണ്ടതാണ്. ഇപ്പോൾ കൊല്ലത്തെ മൽസ്യ തൊഴിലാളികൾക്ക് പിന്തുണയുമായി ടോവിനോ എത്തിയിരിക്കുകയാണ്.

കൊല്ലം ആലപ്പാട് നടക്കുന്ന അശാസ്ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികല്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു ടൊവിനോ. “സോഷ്യല്‍ മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന ഹാഷ് ടാഗ് കാമ്പെയിനാണ് സേവ് ആലപ്പാട്. എനിക്കിതില്‍ നടപടി എടുക്കാന്‍ സാധിക്കില്ലായിരിക്കും. പക്ഷേ എനിക്ക് ചെയ്യാവുന്ന കാര്യം അത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുത്തുകയാണ്. ചിലപ്പോള്‍ ഞാന്‍ ഒരു പൊതുവേദിയില്‍ പറഞ്ഞാല്‍ ഇത് കൂടുതല്‍ ആളുകള്‍ അറിയുമാരിക്കും” ടോവിനോ പറയുന്നു.

ആലപ്പാട്ട് നിവാസികൾ കഴിഞ്ഞ കുറേ കാലങ്ങളായി സമരങ്ങൾ നടത്തി വരികയാണ്, കഴിഞ്ഞ രണ്ടാഴ്ചയായി നിരാഹാര സമരവും നടത്തുന്നുണ്ട് ആലപ്പാട്ടുകാർ, കേരളത്തിലെ ട്രോൾ ഗ്രൂപ്പുകൾ ആണ് ഈ സമരം സോഷ്യൽ മീഡിയയിലൂടെ ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചത്.

പ്രളയം കീഴടക്കിയ കേരളത്തിന് കൈത്താങ്ങായി എത്തിയ കേരളത്തിന്റെ നാവിക സേന ആയിരുന്നു ഈ മൽസ്യ തൊഴിലാളികൾ, അവർക്ക് അതേപോലെ പൂർണ്ണ സഹായം നൽകണം എന്നാണ് സോഷ്യൽ മീഡിയയിലൂടെ യുവാക്കൾ ആവശ്യപ്പെടുന്നത്.