ഭിന്നശേഷിയുള്ള കുട്ടികൾക്കായി എൽഇഡി ടിവി നൽകി മോഹൻലാൽ ആരാധകർ..!!

135

ആരാധകർ എന്നു കേൾക്കുമ്പോൾ ഒരു വിഭാഗം ആളുകൾ വിളിച്ചു പറയുന്ന ഒരു പേരുണ്ട്, അവർ സിനിമയെ തകർക്കുന്ന ഗുണ്ടകൾ ആണത്രേ, പലപ്പോഴും കാണാതെ പോകുന്ന ഒട്ടേറെ നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു കൂട്ടായ്മ തന്നെയാണ് ഓരോ നടന്റെയും ആരാധകർ. പാലഭിഷേകം ചെയ്യുമ്പോൾ വലിയ ഫ്ലെക്സുകൾ വെക്കുമ്പോഴും കുറ്റപ്പെടുത്തുന്ന വാക്കുകളുമായി എത്തുന്ന കൂട്ടർ കാണാതെ പോകുന്നു ഈ നന്മ.

ആറ്റിങ്കൽ ഉള്ള മോഹൻലാൽ ആരാധകർ ആണ് ഭിന്നശേഷിയുള്ള കുട്ടികൾ താമസിക്കുന്ന ചാരിറ്റി സൊസൈറ്റിയായ ആറ്റിങ്കൽ കരുണാലയത്തിലേക്ക് എൽഇടി ടിവി വാങ്ങി നല്കിയത്.

You might also like