മാസ്സ് ലുക്കിൽ പ്രണവ്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!!

34

ആദി എന്ന ആദ്യ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ്, ടോമിച്ചൻ മുളകപാടം നിർമ്മിച്ചു അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വലിയ വിജയത്തിന് ശേഷം അരുൺ ഗോപി ഒരുക്കുന്ന സിനിമ കൂടിയാണിത്.

ഒടിയൻ എന്ന മോഹൻലാൽ ചിത്രം കാത്തിരിക്കുന്ന ആരാധകർക്ക് ഇരട്ടി മധുരം നൽകി ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റർ എത്തി.

https://www.facebook.com/188180698526551/posts/257188678292419/

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിൽ വമ്പൻ ആക്ഷൻ രംഗങ്ങൾ ചെയ്ത പ്രണവിന്റെ മാസ്കരിക ആക്ഷൻ രംഗങ്ങൾ ആണ് പ്രേക്ഷകർക്കായി ഈ ചിത്രത്തിൽ ഒരുങ്ങുന്നത്, ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്.

You might also like