സോഷ്യൽ മീഡിയ ഉപേക്ഷിച്ചു നരേന്ദ്ര മോഡി; ആശങ്കയോടെ സൈബർ ലോകം..!!

55

സൈബർ ലോകത്തിനെ ഞെട്ടിക്കുന്ന വാർത്തയാണ് ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്. സാമൂഹിക മാധ്യമങ്ങൾ ഉപേക്ഷിക്കുന്നു എന്നുള്ള സൂചനയാണ് മോഡി ഇന്നലെ ട്വിറ്ററിൽ കൂടി നൽകിയത്.

ഞായറാഴ്ച്ച ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടാവും എന്ന് പ്രധാനമന്ത്രി കുറിക്കുന്നു. ഇത് സൈബർ ലോകത്തിൽ വലിയ ആശങ്ക നൽകുന്നു. മോഡി സാമൂഹിക മാധ്യമങ്ങൾ വിടുന്നതോടെ ഇന്ത്യയിൽ ഇതിനെല്ലാം നിരോധനമോ നിയന്ത്രണമോ വരുമോ എന്നുള്ള ഭീതിയിൽ ആണ് ആളുകൾ. ഫേ​സ്ബു​ക്ക് ട്വി​റ്റ​ർ ഇ​ൻ​സ്റ്റ​ഗ്രാം യൂ​ട്യൂ​ബ് എ​ന്നി​വ​യി​ലെ അ​ക്കൗ​ണ്ടു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ന്നു മോ​ദി ട്വീ​റ്റ് ചെ​യ്തു.

ട്വി​റ്റ​റി​ൽ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ൾ പി​ന്തു​ട​രു​ന്ന രാ​ഷ്ട്രീ​യ നേ​താ​വാ​ണ് ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ 53.3 ദ​ശ​ല​ക്ഷം ഫേ​സ്ബു​ക്കി​ൽ 44 ദ​ശ​ല​ക്ഷം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 35.2 ദ​ശ​ല​ക്ഷം യൂ​ട്യൂ​ബി​ൽ 4.5 ദ​ശ​ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മോ​ദി​യെ പി​ന്തു​ട​രു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം.