അന്ന് ജിഷക്ക് വേണ്ടി, ഇന്ന് യുവതി പ്രവേശനത്തിന് വേണ്ടി; മനിധി സംഘടനയുടെ ചരിത്രം ഇങ്ങനെ..!!

27

സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല ദർശനത്തിന് എത്തിയിരുന്ന തമിഴ്‌നാട് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വനിതാ സംഘടനയുടെ ചരിത്രം ഇങ്ങനെയാണ്. എറണാകുളം പെരുമ്പാവൂരിൽ ക്രൂരമായി കൊലചെയ്യപ്പെട്ട ജിഷക്ക് വേണ്ടി മറീന ബീച്ചിയിൽ വലിയ സമരങ്ങളുമായി ഒത്ത് കൂടിയായിരുന്നു ഇവരുടെ സംഘടനയുടെ തുടക്കം.

രാജ്യത്ത് ഉടനീളം വേരുകളുള്ള ഈ സംഘടന സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ധീര യുവതി സംഘടനയാണ് മനിധി.

കേരളത്തിൽ പലയിടങ്ങളിൽ നിന്നും പലരും ശബരിമല ദർശനത്തിന് എത്തിയിട്ടുണ്ട് എങ്കിൽ കൂടിയും ദർശനം നടത്താൻ ഇതുവരെ കഴിഞ്ഞട്ടില്ല. എന്നാൽ മനിധികൾ എത്തുന്നത് വ്യക്തമായ പ്ലാനുകളോടെയാണ്, ശബരിമല ദർശനം നടത്തിയെ തങ്ങൾ മടങ്ങൂ എന്ന ഉറച്ച നിലപാടോയാണ് അവർ എത്തിയിരിക്കുന്നത്.
ശബരിമലയിൽ ദർശനം നടത്താതെ പിൻവാങ്ങില്ല എന്നുള്ള തങ്ങളുടെ നിലപാട് വീണ്ടും അറിയിച്ചു മനിധി യുവതികൾ, മൂന്ന് സംസ്ഥാനങ്ങളിൽ നിന്നും യുവതികൾ ഇനിയും എത്താൻ ഉണ്ടെന്നാണ് മനിധി സംഘടനയിൽ ഉള്ള അമ്മിണി പറയുന്നു. വയനാട്ടിലെ ദളിത് ആക്ടിവിസ്റ് ആണ് അമ്മിണി. തങ്ങൾക്ക് ദർശനം നൽകേണ്ട കടമ സർക്കാരിന് ആണെന്നും അതിനുള്ള ഉറപ്പ് സർക്കാർ നൽകി എന്നും അമ്മിണി പറയുന്നു. അതോടൊപ്പം പ്രതിഷേധക്കാർ നാമജപതോടെ ഇരുന്നാൽ തങ്ങളും സമരത്തിലേക്ക് നീങ്ങുമെന്ന്നും അമ്മിണി വ്യക്തമാക്കി.

നിരാഹാര സമരം വരെ നടത്തിയാലും ദർശനം കഴിയാതെ മടങ്ങില്ല എന്നുള്ള ഉറച്ച തീരുമാനത്തിൽ ആണ് യുവതികൾ. അതേ സമയം പോലീസുമായി നടത്തിയ ചർച്ച പരാജയപ്പെട്ടത് മൂലം യുവതികളെ ദർശനം നടത്താൻ ഉള്ള പുതിയ വഴികൾ ആലോചിക്കുകയാണ് പോലീസ്.

ഇന്നലെ വൈകിട്ട് 6 മണിക്കാണ് ഒരു വിഭാഗം മനിധി യുവതികൾ റോഡ് മാർഗം പമ്പയിൽ എത്തിയത്.അതേ സമയം മിനിറ്റ് പ്രകാരം പ്രതിഷേധക്കാരുടെ എണ്ണം കൂടി വരുകയാണ്. 11 മനിധി യുവതികൾ ആണ് ദർശനത്തിന് എത്തുന്നത്. കുത്തിയിരിപ്പ് സമരം തുടരുന്നു.

You might also like