മകൻ വീട്ടിൽ നിന്നും വഴക്കിട്ടു പോയി, സങ്കടം സഹിക്കാതെ അമ്മ വിഷയില കഴിച്ച് ആത്മഹത്യ ചെയ്തു..!!

96

വടക്കഞ്ചേരിയിൽ രണ്ട് മക്കളുടെ അമ്മ വിഷയില കഴിച്ചു ആത്മഹത്യ ചെയ്തു. ഇളയമകൻ പറഞ്ഞാൽ അനുസരിക്കാത്തതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

ഇളയ മകനും അമ്മയും തമ്മിൽ തിങ്കളാഴ്ച രാത്രി വീട്ടിൽ വഴക്ക് ഉണ്ടാക്കുകയും യുവതി പറഞ്ഞത് അനുസരിക്കാൻ കഴിയാതെ 17 വയസുള്ള മകൻ വീട്ടു സാധനങ്ങൾ അടിച്ചു തകർത്ത ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോകുക ആയിരുന്നു.

തുടർന്ന്, വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് യുവതി വിഷയില കഴിക്കുക ആയിരുന്നു, തുടർന്ന് ബാൻഗ്ലൂരിൽ ഉള്ള മൂത്ത മകനെ വിളിച്ചു വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് മൂത്ത മകൻ അയൽവാസികളെ വിവരം അറിയിച്ചു എങ്കിലും ആശുപത്രിയിൽ എത്തിച്ച യുവതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല.

37 വയസുള്ള സ്വപ്നയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ ആണ് സ്വപ്ന. ഹോട്ടൽ ജീവനക്കാരൻ ആണ് ബാബു.