ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: നാല് പ്രതികള്‍ക്കെതിരെയും പോക്‌സോ, മൂന്ന് പേർ പിടിയിൽ..!!

42

കൊല്ലത്ത് ഓച്ചിറയിൽ രാജസ്ഥാനിയായ 13 വയസ്സുള്ള പെണ്കുട്ടിയെ റോഷനും സംഘവും തട്ടിക്കൊണ്ടു പോയ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പെണ്കുട്ടിയും മകനും തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായ റോഷന്റെ അച്ഛൻ വെളിപ്പെടുത്തിയത്.

എം പിയും നടനുമായ സുരേഷ് ഗോപി രാജസ്‌ഥാൻ സ്വദേശികൾ ആയ കുടുംബത്തിന്റെ വീട്ടിൽ സന്ദർശനം നടത്തി. ഉന്നതതല അന്വേഷണം വേണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങൾക്ക് മുന്നിൽ ആവശ്യപ്പെട്ടു.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഓച്ചിറ സ്വദേശി പ്യാരി(19)യെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്യാരി പിടിയിലായതോടെ കേസുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോലീസ് കാപ്പ ചുമത്തും. കേസില്‍ പിടിയിലാവര്‍ കഞ്ചാവ് ലഹരിക്ക് അടിമപ്പെട്ടവരും രാത്രി കാലങ്ങളില്‍ ആക്രമണം നടത്തി വരുന്നവരുമാണെന്ന് പൊലീസ് പറയുന്നു.

കേസിൽ പ്രതികൾ ആയ 4 പേർക്ക് എതിരെയും പോലീസ് പോസ്കോ ചുമത്തിയിരിക്കുന്നത്. മുഹമ്മദ് റോഷൻ, പ്യരി, ബിബിൻ, അനന്തു എന്നിവർക്ക് എതിരെയാണ് പോസ്കോ ചുമത്തിയിരിക്കുന്നത്. ഇതിൽ റോഷനെ കണ്ടുപിടിക്കാൻ പോലീസിന് ഇതുവരെ കഴിഞ്ഞട്ടില്ല. പെണ്കുട്ടിയെ കണ്ടെത്താൻ ഉള്ള ഊർജിത ശ്രമത്തിൽ ആണ് പോലീസ്.

You might also like