സ്റ്റീഫൻ നെടുമ്പള്ളിയെ മലർത്തിയടിച്ച് രാജ, ലൂസിഫറിന്റെ ടീസറിനെ തകർത്തത് വെറും 17 മണിക്കൂറിൽ..!!

42

മോഹൻലാൽ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മിൽ ചെറിയ വടംവലിയിൽ തന്നെയാണ് കഴിഞ്ഞ ദിവസം മുതൽ, മധുരരാജയുടെ ടീസറും ലുസിഫറിന്റെ ട്രെയിലറും മാർച്ച്20ന് എത്തിയത്.

പുലിമുരുകൻ എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം, സംവിധായകൻ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ് കൃഷ്ണ, ആക്ഷൻ ക്രോയോഗ്രാഫർ പീറ്റർ ഹെയ്ൻ, സംഗീത സംവിധായകൻ ഗോപി സുന്ദർ, ക്യാമറാമാൻ ഷാജി കുമാർ എന്നിവർ ഒന്നിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ.

നവാഗതനായ പൃഥ്വിരാജ് സുകുമാരൻ, സംവിധാനം ചെയ്യുന്ന ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ലൂസിഫർ.

ചിത്രത്തിന്റെ ട്രെയിലറും ടീസറും യൂട്യൂബിൽ നേടിയ വ്യൂസ് നോക്കി മത്സരം മുറുകുമ്പോഴും മധുരരാജ വെറും 17 മണിക്കൂർ കൊണ്ട് നേടിയത് ലൂസിഫർ ഇത്രയും കാലം കൊണ്ട് നേടിയ റ്റീസർ വ്യൂ ആണ്.

മൂന്ന് മാസം മുൻപാണ് ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങിയത്. കൃത്യമായി പറയുകയാണെങ്കിൽ ഡിസംബർ 12നാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ പുറത്തിറങ്ങിയത്.

ഇതുവരെ കാഴ്ചക്കാരുടെ കണക്കെടുത്താൽ 13ലക്ഷമാണ് ലൂസിഫറിന്റെ ടീസറിന്റെ ആകെയുള്ള കാഴ്ചക്കാർ. അമ്പതിനായിരത്തിനു മുകളിൽ ഇഷ്ടങ്ങൾ എണ്ണയിരത്തിന് ആളുകൾ അനിഷ്ഠവും ടീസറിനു കൊടുത്തിട്ടുണ്ട്. ഈ കണക്കാണ് വെറും 17 മണിക്കൂർ കൊണ്ട് മമ്മൂട്ടിയുടെ മധുരരാജ തകർത്തിരിക്കുന്നത്.

മധുരരാജയുടെ ടീസർ റിലീസ് ചെയ്ത് 17 മണിക്കൂറിനുള്ളിൽ 14 ലക്ഷത്തിലേക്ക് കടക്കുകയാണ് കാഴ്ചക്കാരുടെ എണ്ണം. ഒരു ലക്ഷത്തിനു മുകളിൽ ഇഷ്ടങ്ങളും 19നായിരം അനിഷ്ടങ്ങളും മധുരരാജയ്ക്ക് ലഭിച്ചിരിക്കുന്നത്. ലൂസിഫറിന്റെ ടീസറിന്റെ ഇതുവരെയുള്ള കാഴ്ചക്കാരുടെ എണ്ണത്തിലെ റെക്കോർഡ് നിമിഷനേരം കൊണ്ടാണ് രാജ തകർത്തിരിക്കുന്നത്.

മോഹൻലാൽ ഒറ്റക്കെത്തിയ ടീസറിന്റ ഇതുവരെ ഉള്ള കാഴ്ചക്കാരെ യൂട്യൂബിൽ മമ്മൂട്ടി ഒറ്റക്ക് എത്തിയ റ്റീസർ ഇക്കയും പിള്ളേരും മണിക്കൂറുകൾ കൊണ്ടാണ് മറികടന്നത്.

You might also like