മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി പീഡിക്കാൻ ശ്രമം..!!

48

കേരളത്തിൽ ദിനംപ്രതി കുറ്റ കൃത്യങ്ങൾ കൂടി വരുന്ന കാഴ്ചയാണ് ഇപ്പോൾ ഉള്ളത്, കഴിഞ്ഞ ദിവസമാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പകർത്തി വിദേശത്ത് വിൽക്കുന്ന സംഘത്തിലെ 21 പേരെ കേരള പൊലീസ് അറസ്റ്റു ചെയ്തത്.

മലപ്പുറം കാളികാവ് സ്വദേശി സനൂപ് എന്ന യുവാവ് ആണ്, യുവതിയുമായി അടുപ്പത്തിൽ ആകുകയും തുടർന്ന്, സൗഹൃദം മുതലെടുത്ത് യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും തുടർന്ന് ചിത്രങ്ങൾ കാട്ടി പീഡിപിക്കാൻ ഭീഷണി മുഴക്കുകയും ചെയ്തത്.

വീഡിയോ കോൾ ചെയ്യുന്നതിന് ഇടയിൽ ആണ് യുവതിയുടെ ചിത്രങ്ങൾ യുവാവ് ഫോണിൽ പകർത്തിയത്.

യുവാവിന്റെ നിരന്തരമായ ഭീഷണിയെ തുടർന്ന്, യുവതി പോലിസിൽ പരാതി നൽകുക ആയിരുന്നു. പരാതി ലഭിച്ച പോലീസ് സനൂപിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.