രാഹുൽ ഗാന്ധിയോടും സരിത എസ് നായർ മത്സരിക്കും; ഇന്ന് പത്രിക സമർപ്പിക്കും..!!

33

എറണാകുളത്ത് ഹൈബി ഈഡന് എതിരെ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ച സരിത എസ് നായർ. വയനാട്ടിൽ കോണ്ഗ്രസ്സ് ദേശിയ നേതാവ് രാഹുൽ ഗാന്ധിക്ക് എതിരെയും മത്സരിക്കും.

വിജയിക്കാൻ വേണ്ടി അല്ല താൻ രണ്ട് ഇടങ്ങളിൽ മത്സരിക്കുന്നത് എന്നാണ് സരിത പറയുന്നത്. അതിനുള്ള പക്വത തനിക്ക് ഇല്ല എന്നും സരിത പറയുന്നു.

സോളാർ പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി തവണ രാഹുൽ ഗാന്ധിക്ക് മെയിൽ അയച്ചു എങ്കിലും അനുകൂല നടപടികൾ ഒന്നും തന്നെ എടുക്കാനോ മെയിലിന് മറുപടി നൽകാൻ പോലും തയ്യാറായില്ല എന്ന് സരിത പറയുന്നു.

ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനല്ല താന്‍ മത്സരത്തിന് ഒരുങ്ങുന്നത്, എന്നാണ് സ്ഥാനാത്ഥിത്വത്തെ കുറിച്ച് സരിത പ്രതികരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത് എന്നെ തട്ടിപ്പുകാരിയാക്കിയിട്ടാണ്. എന്നാൽ എന്റെ ഭാഗം ജനങ്ങൾക്ക് മുന്നിൽ അറിയിക്കാൻ ലഭിക്കുന്ന അവസരമായി ആണ് ഈ തിരഞ്ഞെടുപ്പിനെ താൻ കാണുന്നത് എന്നും, ഇന്ന് വയനാട്ടിൽ പത്രിക സമർപ്പിക്കും എന്നും സരിത പറയുന്നു

You might also like