40 ലക്ഷം രൂപ ചെലവിൽ അഭിമന്യുവിന്റെ വീട് പൂർത്തിയായി; മുഖ്യമന്ത്രി കൈമാറും..!!

84

എറണാകുളം മഹാരാജാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ രാഷ്ട്രീയ എതിരാളികൾ ക്രൂരമായ കൊന്നിട്ട് ആറു മാസങ്ങൾ പിന്നിടുമ്പോഴും മുഴുവൻ പ്രതികളെയും പൊലീസിന് ഇതുവരെ പിടിക്കാൻ കഴിഞ്ഞില്ല എങ്കിലും വട്ടവടയിൽ അഭിമന്യുവിന്റെ സ്വപ്ന വീട് യാഥാർഥ്യം ആക്കിയിരിക്കുയാണ് സിപിഎം.

ചേച്ചിയുടെ കല്യാണം നടത്തിയ പാർട്ടി, ഇപ്പോഴിതാ അഭിമന്യുവിന്റെ നിലവിൽ ഉള്ള വീടിന് 500 മീറ്റർ അകലെ 10 സെന്റ് ഭൂമി വാങ്ങി, 1226 സ്വകെയർ ഫീറ്റിൽ ആധുനിക സൗകര്യങ്ങളോടെ വീട് വെച്ചു നൽകിയിരിക്കുകയാണ്. ഭൂമി വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി 40 ലക്ഷം രൂപയാണ് പാർട്ടി ചിലവാക്കിയത്.

വട്ടവടയിൽ വെച്ചു നടക്കുന്ന പൊതുചടങ്ങളിൽ ഈ മാസം 14ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, അഭിമന്യുവിന്റെ മാതാപിതാക്കൾക്ക് വീട് കൈമാറും.