പ്രണവിന്റെ കിടിലന്‍ ആക്ഷൻ രംഗങ്ങൾ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ മേക്കിങ് വൈറൽ ആകുന്നു..!!

40

ആദിക്ക് ശേഷം എത്തുന്ന പ്രണവ് നായകൻ ആകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിക്കുന്നത് ടോമിച്ചൻ മുളക്പാടം ആണ്. രാമലീലക്ക് ശേഷം അരുൺ ഗോപി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ആദ്യ ടീസറിനും ശേഷം യൂട്യൂബിൽ ട്രെൻഡ് ആയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ, പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ ചിത്രം ആദി കേരള ബോക്സ്ഓഫീസിൽ നിന്നും 30 കോടിയിലേറെയാണ് നേടിയത്.

ആക്ഷൻ രംഗങ്ങളിൽ ഉള്ള പ്രണവിന്റെ പ്രത്യേക പ്രാവീണ്യം ആദ്യ ചിത്രത്തിൽ തന്നെ കയ്യടി നേടിയിരുന്നു, എന്നാൽ വലിയ ഇല്ലാത്ത ആദിക്ക് ശേഷം വമ്പൻ മാസ്സ് ചിത്രമാണ് അരുൺ ഗോപി പ്രണവിനെ വെച്ചു എടുക്കുന്നത് എന്ന് മേക്കിങ് വീഡിയോയിൽ നിന്നും വ്യക്തമാണ്.

വീഡിയോ കാണാം