പങ്കാളി കൈമാറ്റം; പല ഭാര്യമാരെയും അടിമകളാക്കി, കൂടെ നിന്നാൽ സുഖിക്കാം അല്ലെങ്കിൽ വേദനിപ്പിക്കും..!!

6,190

പങ്കാളികളെ കിടപ്പറ സുഖങ്ങൾക്കായി കൈമാറുന്ന സംഘത്തിൽ ഒരു തവണ വന്നു കിട്ടിയാൽ പിന്നെ ഭാര്യമാർ അടിമകൾ ആയി മാറും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

ഇവരുടെ വീഡിയോകൾ , ഫോട്ടോകൾ എന്നിവ ഉപയോഗിച്ച് പിന്നീട് ഇവരെ സംഘത്തിന്റെ ഭാഗമാക്കി മാറ്റുകയാണ് പതിവ്. പലർക്കും ഇനി ഒരിക്കലും സംഘത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയാത്ത വിധം അടിമകൾ ആയിട്ടുണ്ട് എന്നാണ് പരാതി നൽകിയ സ്ത്രീയുടെ മൊഴിയിൽ നിന്നും പൊലീസിന് ലഭിച്ച സൂചന.

ഇവരുടെ ഭർത്താവിന് ഇത്തരത്തിൽ ഉള്ള നിരവധി ഗ്രൂപ്പുകളിൽ പങ്കാളിത്തം ഉണ്ടായിരുന്നു എന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇവരിൽ ആറുപേർ ആണ് പിടിയിൽ ആയത്. ഒരാൾ വിദേശത്തേക്ക് കടന്നു. മൂന്നുപേരെ കൂടി കണ്ടെത്താൻ ഉണ്ട്. ഇവർ ഒളിവിൽ ആണ്.

ഒരു ഭർത്താവും ചെയ്യാത്ത വൃത്തികേടുകൾ ചെയ്തു കൂട്ടിയപ്പോഴും അവൾ എല്ലാം സഹിച്ചത് രണ്ട് മക്കളെ ഓർത്ത് മാത്രം ആയിരുന്നു എന്നാണ് പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞത്. വിവാഹം കഴിഞ്ഞു ഏതാനും വർഷങ്ങൾക്ക് ശേഷം മറ്റുള്ള ആണുങ്ങളുമായി കഴിയണം എന്ന് ഭർത്താവ് പലവട്ടം നിർബന്ധിച്ചു.

സഹികെട്ടപ്പോൾ ആണ് അവൾ വീട്ടിലേക്ക് വന്നത്. തുടർന്ന് ആയിരുന്നു പരാതി നൽകിയത്. എന്നാൽ അതൊക്കെ താൻ വെറുതെ പറഞ്ഞത് ആണെന്നും തന്റെ ഭാഗത്ത് നിന്നും ഇനി ഒരിക്കലും ഉണ്ടാവില്ല എന്ന് പറഞ്ഞു അയാൾ അവളെ കൂട്ടിക്കൊണ്ട് പോയി. തുടർന്ന് വീണ്ടും ചൂ.ഷ.ണം തുടങ്ങിയതോടെ ആണ് പരാതി യുവതി വീണ്ടും നൽകിയത്.

You might also like