സിദ്ധിഖിന്റെയും പാർവതിയുടെയും അച്ഛൻ മകൾ അഭിനയം ഗംഭീരം; ഹരീഷ് പേരാടി; ദിലീപിനെ പിന്തുണച്ച സിദ്ധിഖിനൊപ്പം അഭിനയിക്കാൻ പാർവതിക്ക് അന്ന് യാതൊരു മടിയും ഉണ്ടായിരുന്നില്ല..!!

1,244

കൊച്ചിയിൽ നടിക്ക് നേരെ ഉണ്ടായ സംഭവത്തിൽ ധീരമായി നടിക്കൊപ്പം ആദ്യം മുതൽ നിലകൊള്ളുകയും പ്രസ്താവനകൾ നടത്തുകയും അതിൽ കൂടി പിൽക്കാലത്തിൽ മലയാള സിനിമയിൽ അവസരങ്ങൾ കുറച്ചു താരവുമാണ് പാർവതി തിരുവോതും റിമ കല്ലിങ്കലും അടക്കമുള്ള താരങ്ങൾ.

നടി വിഷയത്തിൽ കുറ്റാരോപിതനായ ദിലീപിന് തുടക്കം മുതൽ അകമഴിഞ്ഞ പിന്തുണ നൽകിയ ആൾ ആണ് മലയാളത്തിന്റെ മികച്ച നടന്മാരിൽ ഒരാൾ ആയ സിദ്ധിഖ്. ദിലീപ് അത്തരത്തിൽ ഒരു തെറ്റ് ചെയ്യില്ല എന്ന് സിദ്ധിഖ് പലപ്പോഴും തുറന്നു പറഞ്ഞിട്ടും ഉണ്ട്.

2017 ൽ ആയിരുന്നു നടിക്ക് എതിരെ ഉള്ള മോശം അനുഭവം ഉണ്ടാകുന്നത്. എന്നാൽ ഇപ്പോൾ നടൻ ഹരീഷ് പേരാടി പരിഹാസ രൂപേണയിട്ട പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

നിലപാടുകളുള്ള പാർവതി തിരുവോത്തിനെ പോലെയുള്ള താരങ്ങൾ ദിലീപിന് പിന്തുണ പരസ്യമായി നൽകിയ സിദ്ദിഖിനൊപ്പം അഭിനയിച്ച കാര്യങ്ങൾ ആണ് അദ്ദേഹം തന്റെ പോസ്റ്റിൽ കൂടി വ്യക്തമാക്കുന്നത്.

ഹരീഷ് പേരാടിയുടെ പോസ്റ്റ് ഇങ്ങനെ..

ഉയരെ എന്ന സിനിമയോട് ചില അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും സിദ്ധിഖും പാർവതിയും ഒന്നിച്ച അഭിനയിച്ച അച്ഛൻ മകൾ രംഗങ്ങൾ മനോഹരമായിരുന്നു.. സിദ്ധിക്കേട്ടനും പാർവതിയും നല്ല നടനും നടിയുമാണ് ആശംസകൾ…

2019 ൽ ആയിരുന്നു ഉയരെ റിലീസ് ചെയ്യുന്നത്. 2018 നവംബറിൽ ആയിരിന്നു ഈ ചിത്രം ഷൂട്ടിംഗ് ആരംഭിക്കുന്നത്. പാർവതി പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ ടോവിനോ തോമസ് , ആസിഫ് അലി , അനാർക്കലി മരിക്കാർ , സിദ്ദിഖ് എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തിയത്.

നവാഗതനായ മനു അശോക് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ത് ബോബി സഞ്ജയ് ടീം ആണ്. പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രം ആയി ആണ് പാർവതി എത്തിയത്.

പാർവതി യുടെ അച്ഛന്റെ വേഷത്തിൽ ആയിരുന്നു സിദ്ദിഖ് ഈ ചിത്രത്തിൽ എത്തിയത്. ഏഴ് കോടിയോളം മുടക്കി നിർമിച്ച ചിത്രത്തിന് ബോക്സ് ഓഫീസിൽ കളക്ഷൻ ലഭിച്ചത് മുപ്പതു കോടിയോളം രൂപയാണ്.

You might also like