കോവളത്ത് കൈപ്പത്തിയിൽ വോട്ട് ചെയ്യുമ്പോൾ പോവുന്നത് താമരയ്ക്ക്; ഗുരുതരമായ പിഴവ്..!!

86

കേരളം ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ ആണ്, എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഇടങ്ങളിൽ ആണ് ഇലക്ഷൻ മെഷീൻ തകരാറിൽ ആയി വാർത്തകൾ പുറത്ത് വരുന്നത്.

തിരുവനന്തപുരം മണ്ഡലത്തിൽ കോവളം നിയോജനമണ്ഡലതത്തിലും ആലപ്പുഴ മണ്ഡലത്തിൽ ചേർത്തലയിലും ആണ്, കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമരക്ക് വോട്ട് തെളിയുന്നത്. ഇതേ തുടർന്ന് രണ്ട് ബൂത്തിലും പോളിംഗ് നിർത്തി വച്ചു. തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പർ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തിൽ കുത്തിയ വോട്ടുകൾ താമരയിൽ തെളിയുന്നത് കണ്ടത്.

76 ആളുകൾ വോട്ട് ചെയ്തതിന് ശേഷം 77 മതായി കോണ്ഗ്രസ്സ് പ്രവർത്തകൻ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ആണ് കോവളത്ത് തകരാർ ശ്രദ്ധയിൽ പെട്ടത്. തുടർന്ന്, അര മണിക്കൂറിന് ശേഷം വോട്ടിങ് മെഷീൻ മാറ്റി വോട്ടിങ് പുനഃരാരംഭിച്ചു.

എന്നാൽ, ഒരു രീതിയിൽ ഉള്ള തകരാറും ഇല്ല എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാരം മീണ പറയുന്നത്. പരാതി ഒന്നും ലഭിച്ചില്ല എന്നാണ് കളക്ടർ പറയുന്നതും.

You might also like