കണ്ണൂരിൽ വിവാഹ ദിവസം വധു കാമുകനൊപ്പം ഒളിച്ചോടി, വരൻ വേറെ പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം കഴിച്ചു; പൊലീസ് പിടിച്ചപ്പോൾ സംഭവബഹുലം..!!

175

കണ്ണൂർ മയ്യിൽ ആണ് മുഴുവൻ ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത്. വിവാഹത്തിന് അന്ന് അതിരാവിലെ വധു വീട്ടുകാർ അറിയാതെ കാമുകന് ഒപ്പം ഒളിച്ചോടുക ആയിരുന്നു. കുറ്റിയാട്ടൂർ സ്വദേശിയാണ് കാമുകൻ. മലപ്പട്ടത്ത് ഓട്ടോറിക്ഷയിൽ കാത്ത് നിൽക്കുകയും ആരും അറിയാതെ എത്തിയ വധു കാമുകന് ഒപ്പം പോകുകയും ആയിരുന്നു.

എന്നാൽ, വിവരം രാവിലെ അറിഞ്ഞ വധുവിന്റെ വീട്ടുകാർ പോലിസിൽ വിവരം അറിയിക്കുകയും പോലീസ് ഇവരെ അന്വേഷിച്ച് ഉച്ചയോടെ കണ്ടെത്തുകയും ആയിരുന്നു. കണ്ടെത്തി എങ്കിലും വധു, കാമുകനൊപ്പം ജീവിക്കാൻ താല്പര്യം അറിയിക്കുക ആയിരുന്നു. തുടർന്ന് ഇരുവരുടെയും വിവാഹം നടത്താൻ പോലീസ് ശ്രമം നടത്തി എങ്കിലും, കാമുകന് പ്രായപൂർത്തി ആയില്ല എന്നുള്ള വിവരം അപ്പോഴാണ് പോലീസ് അടക്കം ഉള്ളവർ അറിയുന്നത്. തുടർന്ന് പെണ്കുട്ടിയെ ബന്ധുക്കൾക്ക് ഒപ്പം വിട്ടയക്കുക ആയിരുന്നു.

എന്നാൽ, വധു കാമുകന് ഒപ്പം ഒളിച്ചോടിയത് അറിഞ്ഞ വരന്റെ വീട്ടുകാർ ഉച്ചയോടെ മറ്റൊരു പെണ്കുട്ടിയെ കണ്ടെത്തുകയും അതേ ദിവസം അതേ പന്തലിൽ വെച്ച് വിവാഹ സൽക്കാരം നടത്തുകയും ആയിരുന്നു.